സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 99,600 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമാണ്. രാജ്യാന്തര സ്വർണവില ഔൺസിന് 4,332 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,582 രൂപയും, പവന് 1,08,656 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,187 രൂപയും പവന് 81,486 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 257 രൂപയും കിലോഗ്രാമിന് 2,57,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
"
https://www.facebook.com/Malayalivartha
























