കർഷകർ വലയുന്നു.... കാപ്പിക്കുരു വിളവെടുപ്പ് ആരംഭിച്ചെങ്കിലും ആവശ്യത്തിന് തൊഴിലാളികളില്ല

ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പ് ആരംഭിച്ചെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ കർഷകർ വലയുന്നു. യഥാസമയം വിളവെടുത്തില്ലെകിൽ കാപ്പി പഴുത്തുവീണു വിളവ് ഇല്ലാതാകും. ഹൈറേഞ്ചിൽ കാപ്പിക്കുരു വിളവെടുപ്പ് ഡിസംബർ മുതൽ മാർച്ച് വരെയാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഈ വർഷം വിളവെടുപ്പ് നേരത്തെ തുടങ്ങി.
ഒട്ടു മിക്ക തോട്ടങ്ങളിലും കാപ്പിക്കുരു പഴുക്കാൻ ആരംഭിച്ചിട്ടുണ്ട്. അതിനാൽ കിട്ടുന്നത്ര തൊഴിലാളികളെ വെച്ചു വിളവെടുക്കാനാണ് കർഷകർ ശ്രമിക്കുന്നത്
. എന്നാൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ല. അന്യ സംസ്ഥാന തൊഴിലാളികൾക്കും ക്ഷാമമാണ്. നാട്ടുകാരായ തൊഴിലാളികളെ ഉപയോഗിച്ചു വിളവെടുക്കാനാണ് കർഷകർക്ക് താൽപര്യം.
"
https://www.facebook.com/Malayalivartha

























