ശബരിമലയിൽ വമ്പൻ ട്വിസ്റ്റ്! ഐ.ബി. അന്വേഷണം തുടങ്ങി എസ്. ഐ.ടി. സംശയനിഴലിൽ

ഒന്നര മാസം മുമ്പാണ് ശബരിമല ശ്രീകോവിലില്‍ നിന്നും ദ്വാരപാലക പാളികള്‍ അടക്കമുള്ളവയുടെ സാമ്പിളുകള്‍ എസ്‌ഐടി ശേഖരിച്ചത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലെ ലാബില്‍ നിന്ന് ഈ മാസം പത്തിനകം പരിശോധനാ ഫലം വന്നേക്കുമെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ ഫലം ഉടൻ ലഭിച്ചേക്കുമെന്ന് അറിയുന്നു. പരിശോധനാ ഫലം വരും മുമ്പേ പാളികള്‍ വിദേശത്തേക്ക് കടത്തിയിട്ടില്ലെന്ന് എസ്‌ഐടി പറഞ്ഞത് വിവാദമായിരുന്നു. പരിശോധനാ ഫലം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനൗപചാരികമായി ലഭിച്ചതിനാലാണൊ എസ്‌ഐടി ഈ നിലപാടില്‍ എത്തിയതെന്നു വ്യക്തമല്ല. അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന എസ്‌ഐടി നിലപാടിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദമെന്ന ആരോപണവും ശക്തമാണ്.
സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ പിണറായി സര്‍ക്കാർ കൂടുതല്‍ പ്രതിസന്ധിയിലാകും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയുടെ അറസ്റ്റിനും അപ്പുറത്തേക്കും സിബിഐ അന്വേഷണം പോവാം. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഉന്നതര്‍ ചോദ്യം ചെയ്യപ്പെടുന്നത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഇടതു വലതു മുന്നണികള്‍ക്കുണ്ട്. പിണറായിയുടെ മൂന്നാമൂഴം എന്ന സിപിഎം പ്രതീക്ഷക്ക് ഇതു വെല്ലുവിളിയാകും. ഈ സാഹചര്യത്തില്‍ ഏതുവിധേനയും സിബിഐ അന്വേഷണത്തിന് തടയിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.
കേസ് അന്വേഷണം രണ്ടു മാസം പിന്നിടുമ്പോള്‍ നഷ്ടസ്വര്‍ണത്തിന്റെ പത്തിലൊന്നുപോലും തിരിച്ചുപിടിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ പിടിച്ചെടുത്തത് നഷ്ടമായ സ്വര്‍ണത്തിന്റെ തത്തുല്യ അളവിലുള്ള സ്വര്‍ണമാണെന്നാണ് എസ്‌ഐടി അവകാശപ്പെടുന്നത്. അത് വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. കട്ടിള പാളികളില്‍ രേഖകള്‍ പ്രകാരം ഉണ്ടായിരുന്ന 2519 ഗ്രാം സ്വര്‍ണം, പാര്‍ശ്വപാളികളിലെ സ്വര്‍ണം, ദശാവതാരം, രാശി ചിഹ്നങ്ങള്‍, പ്രഭ, ശിവരൂപം തുടങ്ങി ഏഴ് പാളികളിലെ സ്വര്‍ണം എവിടെയെന്ന് എസ്‌ഐടിക്കും അറിയില്ല. ശ്രീകോവിലില്‍ നിന്നും കൂടുതല്‍ സ്വര്‍ണം കവര്‍ന്നതായി എസ്‌ഐടി അടുത്തിടെയാണ് കണ്ടെത്തിയത്. അങ്ങനെ നോക്കിയാല്‍ കേസ് ഇപ്പോഴും പ്രാരംഭ ദിശയില്‍ തന്നെയാണ്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷണം അന്ത്യഘട്ടത്തിലാണെന്നും സിബിഐ വേണ്ടെന്നുമുള്ള എസ്‌ഐടി നിലപാട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനേ സഹായിക്കൂവെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സി ബി ഐ അന്വേഷണത്തിന് ശുപാർശ നൽകിയത് സർക്കാറിന് മീതെ വരാൻ പോകുന്ന സി ബി ഐ അന്വേഷണത്തെ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും സംശയിക്കാം. ശബരിമലയിൽ നിന്നുള്ള സ്വർണവും പൂജ്യവസ്തുക്കളും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പാഴ്സൽ വഴി വിദേശത്തേക്കു കടത്തിയിരിക്കാമെന്ന സാധ്യതയിലാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്നത്.. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരായിരുന്ന സ്വപ്ന സുരേഷ്, പി.എസ്.സരിത്ത് എന്നിവരുടെ ഒത്താശയിൽ വിദേശത്തുനിന്ന് നയതന്ത്ര പാഴ്സലിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കള്ളക്കടത്തു നടത്തിയതിൽ മാത്രമാണ് മുൻപ് അന്വേഷണം നടന്നത്.
ഇതേ ചാനലിൽ വിദേശത്തേക്കു പോയ പാഴ്സലുകളിൽ എന്തായിരുന്നെന്ന് ഇന്നും വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. ശബരിമലയടക്കമുള്ള ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങളിൽനിന്ന് മോഷണം പോകുന്ന വസ്തുക്കൾ വിദേശത്തേക്കു കടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവമാണെന്നതിന്റെ തെളിവുകൾ പുറത്തുവന്നതോടെയാണ് നയതന്ത്ര ചാനലിലേക്ക് അന്വേഷണം എത്തിയിരിക്കുന്നത്.
കോൺസുലേറ്റിലെ മുൻജീവനക്കാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ഏജൻസികൾ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിലെ അന്വേഷണ റിപ്പോർട്ടുകളും പരിശോധിക്കുന്നുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ എൻഫോഴ്സ്മെന്റ്, പ്രിവന്റീവ് വിഭാഗങ്ങളുമാണു പ്രാഥമിക വിവരശേഖരണം നടത്തുന്നത്. തെളിവുകൾ ലഭിച്ചാൽ ഇ.ഡി കേസ് റജിസ്റ്റർ ചെയ്യും.
സെക്രട്ടേറിയറ്റിലെ അർഹതയില്ലാത്ത പല ജീവനക്കാർക്കും നയതന്ത്ര തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതായും അവർ കോൺസുലേറ്റിൽ യഥേഷ്ടം കയറിയിറങ്ങി പാഴ്സലുകൾ അയച്ചതായും നയതന്ത്രസ്വർണക്കടത്തിലെ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു.
അന്നത്തെ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർ ബി.സുനിൽകുമാർ ഇതുസംബന്ധിച്ച മൊഴി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു നൽകിയിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസറുടെ ഒപ്പും സീലും നിർബന്ധമാക്കിയിട്ടുള്ള നയതന്ത്ര ബാഗേജുകൾ പോലും അതില്ലാതെ ഗ്രീൻചാനൽ വഴി കടത്തിവിട്ടിട്ടുണ്ട് ക്രൈംബ്രാഞ്ചിൽ പ്രധാന ‘സീറ്റിൽ’ ഇരിക്കുന്ന സംഘടനാ നേതാവ് തയാറാക്കിയ പട്ടിക പരിശോധനയില്ലാതെ ഹൈക്കോടതിക്കു നേരിട്ടു ശബരിമല പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കൈമാറിയിരുന്നു. അന്വേഷണസംഘം വിപുലീകരിക്കുന്നതിനായി എസ്ഐടി മേധാവി എച്ച്.വെങ്കിടേഷ് ഹൈക്കോടതിയിൽ നൽകിയ രണ്ട് ഇൻസ്പെക്ടർമാരുടെ പട്ടിക തയാറാക്കി നൽകിയത് സംഘടനാ നേതാവാണ്.
നേരത്തേ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇപ്പോൾ സർവീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായ നേതാവിനെതിരെയാണ് ആഭ്യന്തരവകുപ്പിൽ തന്നെ വിമർശനമുയർന്നത്.
പട്ടികയിലൊരാൾ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റാണ്. സൈനികനെ സ്റ്റേഷനിൽ കൊണ്ടുവന്ന് മർദിച്ച കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥനാണ് രണ്ടാമത്തെയാൾ. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ വിമർശനം ഉന്നയിച്ചതോടെ രണ്ടു ഉദ്യോഗസ്ഥരുടെയും നിയമനം എഡിജിപി തടഞ്ഞിരിക്കുകയാണ്.
കേസന്വേഷണത്തിൽ ഇടപെടുന്നില്ലെന്ന് സർക്കാർ പറയുമ്പോഴും നിർണായക പദവികളിൽ നിയമിക്കപ്പെട്ടിട്ടുള്ള സംഘടനാ നേതാക്കൾ വഴി അന്വേഷണത്തിൽ ഇടപെടുന്നുവെന്ന വിവരവും ഇതോടെ പുറത്തുവന്നു. പ്രതിപക്ഷ നേതാക്കളെക്കൂടി കേസിൽപെടുത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാനുള്ള നീക്കമാണ് സംഘടനാ നേതാക്കളെ ഉപയോഗിച്ചു ചെയ്യുന്നത് എന്നാണ് വിമർശനം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ രാഷ്ട്രീയത്തിലെയും പൊലീസിലെയും പല പ്രമുഖരിലേക്കും ഇതുവരെ പ്രത്യേക അന്വേഷണ സംഘം നീങ്ങിയിട്ടില്ല. ശബരിമലയുമായും ദേവസ്വം ബോർഡുമായും ബന്ധമുള്ളവരിലേക്കു മാത്രം അന്വേഷണം വ്യാപിപ്പിച്ചാൽ മതിയെന്നാണു സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് അറിയുന്നത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ഫോൺ വിളികൾ പരിശോധിച്ചപ്പോൾ നിലവിലെ പ്രതികൾക്കു പുറമേ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും ഇയാൾ അടുപ്പം സൂക്ഷിച്ചിരുന്നെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിരുന്നു. ഇതെക്കുറിച്ച് അന്വേഷണ സംഘം കൂടുതൽ വിവരം തേടിയിട്ടില്ല.
പ്രമുഖ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘടനകൾ നടത്തിയ സേവനപ്രവർത്തനങ്ങളിലും ഉണ്ണിക്കൃഷ്ണൻ പോറ്റി സജീവമായി പങ്കെടുത്തിരുന്നു. പൊലീസ് സംഘടനയുടെ നേതാക്കളിലൊരാളുമായും ഉണ്ണിക്കൃഷ്ണൻ പോറ്റി ബന്ധം പുലർത്തിയിരുന്നതായി എസ്ഐടിക്ക് മൊഴി ലഭിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ പ്രധാന ആരാധനാലയങ്ങളില്‍ നിന്നുള്ള പുരാവസ്തുക്കളും സ്വര്‍ണവും നയതന്ത്ര പാഴ്‌സല്‍ വഴി വിദേശത്തേക്ക് കടത്തിയിരിക്കാം എന്ന സംശയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
മുന്‍പ് നടന്ന അന്വേഷണം വിദേശത്തുനിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതിനെക്കുറിച്ച് മാത്രമായിരുന്നു. എന്നാല്‍ ഇതേ ചാനലിലൂടെ കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ പാഴ്‌സലുകളില്‍ എന്തായിരുന്നു എന്നത് സംബന്ധിച്ച് ഇന്നും ദുരൂഹത നിലനില്‍ക്കുന്നു. ആരാധനാലയങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ വിദേശത്തേക്ക് കടത്തുന്ന മാഫിയ കേരളത്തില്‍ സജീവമാണെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ക്ക് പുറമെ മറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയില്ലാതെ നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചതായും, പ്രോട്ടോക്കോള്‍ ഓഫീസറുടെ അനുമതിയില്ലാതെ ഗ്രീന്‍ ചാനല്‍ വഴി പാഴ്‌സലുകള്‍ അയച്ചതായും മുന്‍പ് കണ്ടെത്തിയിരുന്നു.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളായ എന്‍ഫോഴ്‌സ്‌മെന്റ് , കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവരാണ് നിലവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രാഥമിക തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇ.ഡി ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്യും. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറുടെ സീലോ ഒപ്പോ ഇല്ലാതെ തന്നെ പല സുപ്രധാന പാഴ്‌സലുകളും വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുന്‍പ് നടന്ന അന്വേഷണങ്ങളെല്ലാം വിദേശത്ത് നിന്ന് കേരളത്തിലേക്ക് വന്ന നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് തിരിച്ച് വിദേശത്തേക്ക് പോയ പാഴ്‌സലുകളുടെ ഉള്ളടക്കം പരിശോധിക്കപ്പെട്ടിരുന്നില്ല. ഈ പഴുതുപയോഗിച്ച് ശബരിമലയിലെ പുരാവസ്തുക്കള്‍ കടത്തിയിരിക്കാം എന്നാണ് സംശയം.
ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്ന് വിഗ്രഹങ്ങളും പൂജാവസ്തുക്കളും മോഷ്ടിച്ച് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്ന വലിയൊരു സംഘം സജീവമാണ്. ഈ സംഘത്തിന് നയതന്ത്ര ചാനലുമായി ബന്ധമുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭരണഘടനാപരമായ വലിയ വീഴ്ചകള്‍ ഈ കേസില്‍ നടന്നിട്ടുണ്ട്: സെക്രട്ടേറിയറ്റിലെ ഉന്നത ബന്ധങ്ങളുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ച് ഇവര്‍ കോണ്‍സുലേറ്റിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും പാഴ്‌സലുകള്‍ അയക്കാന്‍ സഹായിക്കുകയും ചെയ്തു. സീലും ഒപ്പും ഇല്ലാത്ത അനുമതി: സാധാരണയായി നയതന്ത്ര ബാഗേജുകള്‍ അയക്കാന്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറുടെ കൃത്യമായ അനുമതി പത്രം ആവശ്യമാണ്. എന്നാല്‍ പലപ്പോഴും യാതൊരു പരിശോധനയുമില്ലാതെ 'ഗ്രീന്‍ ചാനല്‍' വഴി ഇവ കടത്തിവിട്ടതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തേക്ക് അയച്ച പാഴ്‌സലുകളുടെ കൃത്യമായ ലിസ്റ്റ് കോണ്‍സുലേറ്റിലോ വിമാനത്താവള അധികൃതരുടെ പക്കലോ ലഭ്യമല്ലാത്തത് അന്വേഷണത്തെ സങ്കീര്‍ണ്ണമാക്കുന്നു. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരെയും പ്രോട്ടോക്കോള്‍ ഓഫീസില്‍ അക്കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പ്രാഥമിക വിവര ശേഖരണമാണ് നടക്കുന്നത്. സ്വര്‍ണമോ പുരാവസ്തുക്കളോ കടത്തിയതിന് പകരമായി കള്ളപ്പണം ഒഴുകിയിട്ടുണ്ടെന്ന് വ്യക്തമായാല്‍ ഇ.ഡി ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
ശബരിമലയിലെയും മറ്റ് പ്രധാന ക്ഷേത്രങ്ങളിലെയും സ്വര്‍ണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍ ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടേക്കാം.എന്നാൽ ഇതെല്ലാം തടയുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ പരിശോധിചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തിൽ എസ ഐ.ടി ഇത്തരം ഒരഭിപ്രായം പറയുമോ?
https://www.facebook.com/Malayalivartha



























