മരിക്കും മുമ്പ് ദിക്ഷൽ അച്ഛനെ കെട്ടിപിടിച്ചു നമ്മുക്കൊരു വീട് വെക്കാം!! ആ 8വയസ്സുകാരൻ പറഞ്ഞത്

പാമ്പ് കടി ആശങ്കയിലാണ് കേരളം. ഒരാഴ്ചയ്ക്കിടെ അഞ്ചോളം ജീവനുകൾ പൊലിഞ്ഞിരിക്കുന്നു. എന്താണ് യത്ഥാർത്ഥ കാരണം എന്ന് പോലും വ്യക്തമാകാത്ത അവസ്ഥയാണ്. ഓരേ സ്ഥലങ്ങളിലും പല തരത്തിലാണ് പാമ്പ് കടി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ തലസ്ഥാനത്ത് എട്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കാട് മൂടിക്കിടക്കുന്ന പ്രദേശമെന്നതിനേക്കാൾ അന്ന് സംഭവം നടക്കുന്ന ദിവസം പകൽ അവിടെ മരം മുറിച്ചിരുന്നു.
ആ മരക്കഷ്ണങ്ങൾ കൊണ്ട് പോകാൻ വാഹനം എത്തിയ വഴിയിൽ പതിവില്ലാത്ത ആളനക്കത്തിൽ ഭയന്ന പാമ്പ് വീട്ടിലേക്ക് ഓടിക്കയറിയതാവാനാണ് സാധ്യത എന്നാണ് സൂചന. നാല് ടാർപ്പ വലിച്ച് കെട്ടിയുണ്ടാക്കിയ വീട്ടിൽ കിടന്ന് ഉറങ്ങിയ ദിക്ഷലിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു രണ്ട് നില വീട്. മരണപ്പെടുന്ന അന്ന് രാത്രിയും അവൻ അവന്റെ അച്ഛനോട് പറഞ്ഞിരുന്നത് ആ സ്വപ്നത്തെകുറിച്ചാണെന്നോർത്ത് കരയുകയാണ് ആ അച്ഛൻ. സൈബറിടങ്ങളിൽ അച്ഛന്റെ കണ്ണീർ നോക്കി വേദനയളക്കുന്ന രീതി കണ്ട് ഹൃദയം തകർന്നാണ് ഇന്ന് ആ കുടുംബം കഴിയുന്നത്.
കണ്ണൂരിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു എന്നാണ് റിപ്പോർട്ട് പുറത്ത് വന്നത്. പട്ടുവം സ്വദേശി നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, കൊല്ലത്ത് പരിസരം വൃത്തിയാക്കുന്നതിനിടെ മധ്യവയസ്കന് പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്നതിനിടെയാണ് കാലിൽ പാമ്പ് കടിച്ചത്.
കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്കും പാമ്പു കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമ്മിളയെയാണ് പാമ്പുകടിച്ചത്. ബീച്ചിന് സമീപമുള്ള റിസോർട്ടിലാണ് സംഭവം.
അതേ സമയം പാമ്പ് കടി എന്ത് കൊണ്ട് വർദ്ധിക്കുന്നു എന്ന ആശങ്കയുണ്ട് ജനങ്ങളിൽ. ഇതേ കുറിച്ച് മലയാളി വാർത്തയോട് വാവ സുരേഷ് പറഞ്ഞതിങ്ങനെ
https://www.facebook.com/Malayalivartha

























