Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

28 APRIL 2026 09:02 AM IST
മലയാളി വാര്‍ത്ത

യുഎസിന്‍റെ തന്ത്രങ്ങളെല്ലാം ഇറാന്‍ പൊളിക്കുന്നു. അതേസമയം ഇറാൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന ഭീഷണിയുമായി യുഎസ്. ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാൻ ലോകരാജ്യങ്ങളിലെ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. വിമാന ഇന്ധനം, കേറ്ററിങ്, ലാൻഡിങ് ഫീസ്, അറ്റകുറ്റപ്പണികൾ തുടങ്ങി ഒരു കാര്യത്തിലും ഇറാന്റെ വിമാനക്കമ്പനികളുമായി സഹകരണം പാടില്ല. ഇറാനെതിരെ പരമാവധി സാമ്പത്തിക സമ്മർദം യുഎസ് ട്രഷറി ചുമത്തും. ഇറാൻ വ്യവസായങ്ങളുമായി ബന്ധപ്പെടുന്ന മൂന്നാമതൊരാൾക്കെതിരെ ഉപരോധമേർപ്പെടുത്താനും യുഎസിന് മടിയില്ലെന്നും ബെസന്റ് എക്സിൽ കുറിച്ചു.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് ‘അപേക്ഷിക്കുക’ ആണെന്നും അപേക്ഷ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും അറഗ്ചി പരിഹസിച്ചു. ‘ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്. അവർ ഇതിൽ ഒരു ലക്ഷ്യം പോലും നേടിയില്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കായി അപേക്ഷിച്ചത്. അത് നമ്മൾ പരിഗണിക്കുന്നുണ്ട്.’–അറഗ്ചി റഷ്യയിലെ മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യൻ പ്രസിഡന്റ് വ്ലാഡ‍ിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. ഇറാനിയൻ ജനത അവരുടെ പരമാധികാരത്തിനായി ധീരമായി പോരാടുകയാണെന്ന് റഷ്യൻ പ്രസിഡന്റ് അറഗ്ചിയോട് പറഞ്ഞു. ഈ വിഷമഘട്ടം തരണം ചെയ്ത് ഇറാൻ സമാധാനം കണ്ടെത്തും. പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും റഷ്യ നടത്തുമെന്നും പുട്ടിൻ അറഗ്ചിയോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു.

തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒഴിയാൻ കൂട്ടാക്കാത്ത പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് ഇസ്രയേലിലെ രണ്ട് മുൻ പ്രധാനമന്ത്രിമാർ കൈകോർക്കുന്നു. വലതുപക്ഷ രാഷ്ട്രീയക്കാരനായ നഫ്താലി ബെന്നറ്റും മധ്യപക്ഷക്കാരനായ യെയർ ലാപിഡും ചേർന്ന് ടുഗദർ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു.

വെടിനിർത്തലിനെത്തുടർന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയ 75 ശതമാനത്തോളം വരുന്ന ഗ്രാമീണർക്ക്, ഇസ്രയേലിന്റെ പുതിയ ഒഴിപ്പിക്കൽ മുന്നറിയിപ്പിനെത്തുടർന്ന് വീണ്ടും പലായനം ചെയ്യേണ്ടി വന്നു. ഗ്രാമത്തിൽ നിന്ന് ജനങ്ങൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ, പ്രധാന കവലയിലുള്ള ഒരു കോഫി ഷോപ്പിനു നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ മേഖലയിൽ അങ്ങോളമിങ്ങോളം ഡസൻ കണക്കിന് വ്യോമാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കും ഉപകരണങ്ങൾക്കും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘എൻബിസി ന്യൂസ്’ റിപ്പോർട്ട് ചെയ്തു. നാശനഷ്ടങ്ങളുടെ അളവ് വളരെ വലുതാണെന്നും ഇവ പരിഹരിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവ് വരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചത് മുതൽ പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഏഴ് രാജ്യങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, കമാൻഡ് സെന്ററുകൾ, വിമാന ഹാങ്ങറുകൾ, സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെ ഈ ആക്രമണങ്ങൾ ബാധിച്ചു. റൺവേകൾ, റഡാർ സംവിധാനങ്ങൾ, ചില വിമാനങ്ങൾ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചു. യുഎസിന്റെ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇറാന്റെ പഴയ എഫ്-5 യുദ്ധവിമാനം പോലും ആക്രമണത്തിൽ പങ്കെടുത്തതായും റിപ്പോർട്ടിലുണ്ട്.

ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകൾ നീക്കം ചെയ്യുന്ന ദൗത്യം യുഎസ് നാവികസേന തുടരുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, കടലിനടിയിലെ സ്ഫോടകവസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യാൻ കുറഞ്ഞത് 6 മാസമെടുക്കുമെന്ന് യുഎസ് കോൺഗ്രസ് സമിതിയെ പെന്റഗൺ ഉദ്യോഗസ്ഥർ അറിയിച്ചെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേത്ത് തയാറായില്ലെങ്കിലും ബോംബുനീക്കൽ എന്നുതീരുമെന്നു കൃത്യമായി പറയാനാവില്ലെന്നു കൂട്ടിച്ചേർത്തു. എന്നാൽ പെന്റഗൺ ഇക്കാര്യം നിഷേധിച്ചു.

ഇറാൻ സംഘവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിലവിലെ പ്രാദേശിക സാഹചര്യത്തെക്കുറിച്ചുള്ള ഊഷ്മളമായ ചർച്ച നടന്നുവെന്ന് ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു. പാക്കിസ്ഥാൻ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലേക്ക് വിന്യാസത്തിനായി മൈൻസ്വീപ്പറിനെ ജർമൻ നാവികസേന അയയ്ക്കുമെന്ന് ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് അറിയിച്ചു. കമാൻഡ് ആൻഡ് സപ്ലൈ ഷിപ്പിന് അടുത്തായിരിക്കും ഈ കപ്പലും വിന്യസിക്കുക. എന്നാൽ കപ്പൽ പുറപ്പെട്ടോ, എന്നത്തേക്ക് വിന്യസിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പുറത്തുപറഞ്ഞില്ല.

ഇറാൻ കരുത്തോടെ അതിജീവിക്കുമെന്നും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും പുടിൻ. പരമോന്നത നേതാവിന്റെ നേതൃത്വത്തിന് കീഴിൽ അത് സാധ്യമാകുമെന്നും പുടിൻ വ്യക്തമാക്കി. ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യും. പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും പിന്തുണ നൽകുമെന്നും പുടിൻ അറിയിച്ചു. അതേ സമയം, ഹോർമുസിൽ ടോൾ പാടില്ലെന്ന് യുഎൻ മേധാവി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ ഇറാനോട് ആണവ വിഷയത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നാണ് അമേരിക്കയുടെ നിലപാടെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായിരിക്കെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും മോസ്കോയിൽ നിർണ്ണായക കൂടിക്കാഴ്ച നടത്തി. ഇറാനുമായുള്ള തന്ത്രപരമായ ബന്ധം ശക്തമായി തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് ചർച്ചയിൽ വ്യക്തമാക്കി. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ നയതന്ത്ര നീക്കം.

ഇറാനുമായുള്ള പങ്കാളിത്തത്തിന് റഷ്യ നൽകുന്ന പ്രാധാന്യം പുടിൻ ചർച്ചയിൽ എടുത്തുപറഞ്ഞു. ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത മൊജ്തബ ഖമേനിയിൽ നിന്നുള്ള സന്ദേശം തനിക്ക് ലഭിച്ചതായി പുടിൻ വെളിപ്പെടുത്തി. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇറാൻ കരുത്തോടെ അതിജീവിക്കുമെന്ന് പുടിൻ വ്യക്തമാക്കി. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കപ്പെടും. പരമോന്നത നേതാവിന്റെ നേതൃത്വത്തിന് കീഴിൽ അത് സാധ്യമാകും. ഇറാനെ പിന്തുണയ്ക്കാൻ ആകുന്നത് ചെയ്യുമെന്നും പുടിൻ വ്യക്തമാക്കി.

ഷാഹെദ് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഇറാൻ റഷ്യയ്ക്ക് നൽകുന്നതായും, പകരം അമേരിക്കൻ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (12 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (57 minutes ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (3 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (4 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (4 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (4 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (4 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (5 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (5 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 hours ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (6 hours ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (6 hours ago)

Malayali Vartha Recommends