നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...

ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു മാസമായി കാണാതായ മേരിക്കുട്ടി, മകൻ റെജി എന്നിവരുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ വീടിന് സമീപം കണ്ടെത്തി. മകളുടെ പരാതിയിൽ പോലീസ് പരിശോധനയ്ക്ക് എത്തിയതോടെ ഒപ്പമുണ്ടായിരുന്ന ഇളയ മകൻ സജി ഓടി രക്ഷപ്പെട്ടു. സ്ഥലത്ത് ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന തുടരുകയാണ്...
https://www.facebook.com/Malayalivartha

























