നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക പ്രതിഷേധം. ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. കടകള്‍ അടയ്ക്കാനും ആഹ്വാനം ചെയ്തു. ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത് ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനിടെ പ്രതിഷേധക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം തമ്പാനൂരില്‍ പ്രതിഷേധക്കാരും അവര്‍ തടഞ്ഞ ബസിലെ യാത്രക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. പലയിടത്തും പോലീസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു. അതേസമയം ഹര്‍ത്താല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ത്തിയാണ് പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.
കോട്ടയം മുണ്ടക്കയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ ടൗണില്‍ തടയുകയും അല്പസമയത്തിനകം വിട്ടയക്കുകയും ചെയ്തു. കച്ചവട സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഓടുന്നില്ല. കോട്ടയം നഗരത്തിലെ മുത്തൂറ്റ് ഫിനാന്‍സ് ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. കോട്ടയം-കുമളി റോഡില്‍ പൊന്‍കുന്നത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഏതാനും മിനിട്ട് നിര്‍ത്തിയിട്ടതിന് ശേഷം വിട്ടയച്ചു. സ്വകാര്യബസുകള്‍ ഓടുന്നില്ല. കെ.എസ്.ആര്‍.ടി.സിയുടെ എറണാകുളം, കോഴിക്കോട് ബസുകള്‍ പുറപ്പെട്ടിട്ടുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ കുറച്ചുമാത്രം ഓടുന്നുണ്ട്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന്റെ മുന്നിലും വലിയ പ്രതിഷേധമുണ്ടായി. വാഹനങ്ങള്‍ തടഞ്ഞുവെങ്കിലും പോലീസ് നിര്‍ദേശത്തിന് പിന്നാലെ വിട്ടയച്ചു. ഇടുക്കിയിലും പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ വാഹനങ്ങള്‍ പോലീസ് എത്തി വിട്ടയച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് പരപ്പ ചുള്ളിക്കരയിലും കൊല്ലം കുണ്ടറ മുളവനയിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. വിവിധ ദളിത് സംഘടനകളും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനംചെയ്തിരിക്കുന്ന ഹര്‍ത്താല്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ്.
https://www.facebook.com/Malayalivartha

























