ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ബാരലിന് 110 ഡോളറിലേക്കാണ് എണ്ണവില കുതിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് രമ്യതയില്‍ എത്തുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകളില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് എണ്ണവിലയില്‍ പ്രതിഫലിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha

























