അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!

നെയ്യാറ്റിൻകര വ്ളാതങ്കരയിൽ നിന്ന് കേൾക്കുന്നത് പ്രണയത്തെയും വിശ്വാസത്തെയും ഒരുപോലെ ഭയപ്പെടുത്തുന്ന വാർത്തകളാണ്. മുപ്പത്തിമൂന്നുകാരിയായ അൽമ സ്വന്തം കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുമ്പോൾ, ആ വീടിന്റെ അടഞ്ഞ ഗേറ്റും കെട്ടിയിട്ട വളർത്തുനായയും വിരൽ ചൂണ്ടുന്നത് ആസൂത്രിതമായ ഒരു കൊലപാതകത്തിലേക്കാണ്. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആരാധകരുണ്ടായിരുന്ന അൽമ, കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം എന്തുകൊണ്ടാണ് നിശബ്ദയായത്?
ആ മൗനം വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പായിരുന്നോ? ഒൻപത് വർഷത്തെ മനോഹരമായ ദാമ്പത്യത്തിനിടയിൽ സംശയമെന്ന വിഷം എങ്ങനെയാണ് കടന്നുകൂടിയത്? കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള തർക്കം ഒരു കൊലക്കത്തിയായി മാറിയതിന്റെ നടുക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha

























