വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

കാസര്‍ഗോഡ് ചിറ്റാരിക്കല്‍ എളേരിത്തട്ടില്‍ വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. എളേരിത്തട്ട് സ്വദേശി ഋതുചന്ദ്രയ്ക്കാണ് വീടിനുള്ളില്‍ വെച്ച് പാമ്പുകടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഋതുചന്ദ്ര കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കളിപ്പാട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പാമ്പ് കുട്ടിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ പ്രാഥമിക ചികിത്സകള്‍ നല്‍കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























