Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

27 APRIL 2026 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇസ്രയേലിന്റെ 'അയേണ്‍ ഡോമിനെ കുറിച്ച് ലോകത്തിന് കേട്ടുകേൾവി ഉണ്ട് . അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് അയണ്‍ ഡോം സാങ്കേതിക വിദ്യ.ചെറിയപരിധിയുള്ള റോക്കറ്റുകളെ തകർക്കുന്നതിന് വേണ്ടി റാഫേൽ അഡ്വാൻ‍സ്ഡ് ഡിഫൻസ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നൽകിയ സംവിധാനമാണ് അയേൺ ഡോം. ജൂതരാഷ്ട്രത്തെ ലക്ഷ്യമാക്കി വരുന്ന ശത്രുക്കളുടെ പല മുനകളും ഒടിക്കുന്നതും അയേൺ ഡോം. ആണ് . ഇപ്പോൾ ഇറാന്റെ ആക്രമണത്തോടെ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ അടിമുടി മാറുകയാണ്. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇപ്പോൾ ഗൾഫ് രാജ്യങ്ങളും നേരിടുന്നുണ്ട് എന്നുള്ളത് നമുക്കറിയാം .

 

ഇത്തരത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഇറാന് നടത്തിയത് യുഎഇയ്ക്ക് നേരെയാണ് . യുഎഇയിലെ യു.എസ് സേനാതാവളങ്ങളും യു.എസ് കേന്ദ്രങ്ങളും അടക്കം ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തിൽ ഇനിയുണ്ടാവുന്ന ആക്രമണങ്ങളെ നേരിടാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) കരുത്തായി ഇസ്രായേലിന്റെ വിഖ്യാത വ്യോമപ്രതിരോധ സംവിധാനമായ 'അയേണ്‍ ഡോം' യുഎഇയില്‍ വിന്യസിക്കപ്പെട്ടു. ഇറാന്റെ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ എത്തിയത് യുഎഇയിലേക്കായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയേണ്‍ ഡോം എത്തുന്നത്. മറ്റൊരു പ്രേത്യേകത കൂടിയുണ്ട് .

 

ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട് മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം ബാറ്ററികളും സൈനികരെയും വിട്ടുനല്‍കുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷം മുറുകുന്നതിനിടെ പുറത്തുവന്ന ഈ നീക്കം അറബ് ലോകത്ത് പുതിയൊരു പ്രതിരോധ സഖ്യത്തിന് തുടക്കമിടുകയാണ്.യുഎഇയിലെ യുഎസ് സൈനിക താവളങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോണ്‍-മിസൈല്‍ ആക്രമണ സാധ്യതകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര നീക്കം. ഭീഷണി നേരിടാന്‍ സഖ്യകക്ഷികളോട് യുഎഇ സഹായം തേടിയിരുന്നു.

 

ഇതേത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുംതമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ കൈമാറാന്‍ ധാരണയായത്.ആക്സിയോസ് റിപ്പോര്‍ട്ട് പ്രകാരം, അയേണ്‍ ഡോം ബാറ്ററികള്‍ക്കൊപ്പം അത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള ഇസ്രായേല്‍ സൈനികരും ഇപ്പോള്‍ യുഎഇയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആദ്യമായാണ് ഇസ്രയേലിന് പുറത്ത് അയേണ്‍ ഡോം വിന്യസിക്കുന്നത്. സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടത്തിലാണ് യുഎഇയില്‍ അയേണ്‍ ഡോം വിന്യസിച്ചതെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.ഇസ്രായേല്‍

 

മറ്റൊരു രാജ്യത്തേക്ക് അയണ്‍ ഡോം ബാറ്ററി വിന്യസിക്കുന്നത് ഇതാദ്യമാണ്. ഇതോടെ യുഎസിനും ഇസ്രായേലിനും പുറത്ത് അയേണ്‍ ഡോം സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറി.പൊതുവില്‍ അയണ്‍ ഡോം എന്നറിയപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനം വിവിധ പാളികളായാണ് പ്രവര്‍ത്തിക്കുന്നക്. ഏറ്റവും പുറം പാളി ആരോ സംവിധാനമാണ്. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ രൂപകല്‍പ്പന ചെയ്ത സംവിധാനങ്ങളാണ് ആരോ-2, ആരോ-3.അടുത്ത പാളിയാണ് ഡേവിഡ്‌സ് സ്ലിംഗ്. 100 കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ ദൂരെ നിന്നും വിക്ഷേപിച്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നും സംരക്ഷണം നല്‍കുന്നവയാണ് ഡേവിഡ്‌സ് സ്ലിംഗ് എന്ന പ്രതിരോധ സംവിധാനം. ഏറ്റവും പുറം പാളിയാണ് ഷോര്‍ട്ട് റേഞ്ച് അയണ്‍ ഡോം,

ചെറുതും വേഗത കുറഞ്ഞതും മിസൈലുകളെയാണ് ഇവ തകര്‍ക്കുന്നത്. 4-7 കിലോമീറ്റര്‍ ദൂരത്തില്‍ നിന്നുള്ളവയേയാണ് അയേണ്‍ ഡോം തകര്‍ക്കുന്നത്.രാജ്യത്തേക്ക് എത്തുന്ന റോക്കറ്റുകളെ റഡാറുകള്‍ ഉപയോഗിച്ച് നേരിടുന്ന രീതിയാണ് അയേണ്‍ ഡോം. അയേണ്‍ ഡോമിന്റെ ഓരോ ബാറ്ററിയിലും മൂന്നോ നാലോ ലോഞ്ചറുകള്‍, 20 മിസൈലുകള്‍, ഒരു റഡാര്‍ എന്നിവയുണ്ട്. അയേണ്‍ ഡോമിന്റെ പരിധിക്കുള്ളില്‍ റോക്കറ്റിനെ തിരിച്ചറിഞ്ഞ് സഞ്ചാര പാത കണ്‍ട്രോള്‍ സെന്ററിലേക്ക് അയക്കും. റോക്കറ്റ് ഇസ്രയേലിന് ഭീഷണിയാണോ എന്ന് കണ്‍ട്രോള്‍ സെന്റര്‍ വിലയിരുത്തി. പ്രതിരോധിക്കാനുള്ള മിസൈല്‍ വിക്ഷേപിക്കും.പശ്ചിമേഷ്യയിലെ പ്രതിരോധ ബന്ധങ്ങളിലെ ഒരു പ്രധാന മാറ്റം എടുത്തുകാണിച്ചുകൊണ്ട്,ജൂത രാഷ്ട്രം തങ്ങളുടെ സിഗ്നേച്ചർ മിസൈൽ കവചമായ അയൺ ഡോം വിദേശത്തേക്ക് അയച്ച ആദ്യ സംഭവമായിരുന്നു ഈ വിന്യാസം.-

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends