ചൂടത്ത് ഇറങ്ങിയവരല്ല!! കേട്ടതൊന്നുമല്ല സത്യം അവറ്റകളെ പ്രകോപിപ്പിച്ചു പാമ്പുകടി കൂടിയിതിന് കാരണമിതാ

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണം വർധിക്കുകയാണ്. ഈ സാഹചര്യം തരണം ചെയ്യാൻ നാം തന്നെ കരുതൽ എടുക്കുകയെന്നുള്ളതാണ് പ്രധാനം. ജാഗ്രത പാലിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് രംഗത്ത് എത്തി. പരിസരം വൃത്തിയാക്കി സൂക്ഷിക്കുകയും ജാഗ്രത പുലർത്തുകയും വേണം എന്ന് പറഞ്ഞാണ് വർഷങ്ങളായി പാമ്പ് പിടിച്ച് ശീലമുള്ള വാവാ സുരേഷും പറയുന്നത്.
പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ത്? കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെ?
പാമ്പുകളുടെ താവളം ഒരുക്കുന്നതിൽ മനുഷ്യന്റെ അശ്രദ്ധയ്ക്കും വലിയ പങ്കുണ്ട്. വീട്ടു പരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിച്ച് സൂക്ഷിക്കലാണ് ഇതിൽ പ്രധാനം. വിറക്, ചിരട്ട, പഴയ പാത്രങ്ങൾ എന്നിവ കൂട്ടിയിടാതെ സൂക്ഷിക്കുക, രാത്രിയിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം ഉപയോഗിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. രാത്രി തറയിൽ കിടന്നുറങ്ങുന്നത് ഒഴിവാക്കുന്നത് വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും. ഉറങ്ങുമ്പോൾ കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക, പറമ്പിൽ ഇറങ്ങുമ്പോൾ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റ് ധരിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. വീട്ടിലെ വിടവുകൾ പാമ്പുകൾ കടക്കാതിരിക്കാൻ അടച്ച് സൂക്ഷിക്കണം. കടിയേറ്റാൽ ഒരിക്കലും പരിഭ്രമിക്കരുത്.
പേടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുകയും വിഷം വേഗത്തിൽ ശരീരത്തിൽ വ്യാപിക്കുകയും ചെയ്യും. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിന് താഴെ അനക്കാതെ വയ്ക്കുക, നീരു വരാൻ സാധ്യതയുള്ളതിനാൽ മോതിരം, ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ എത്തിച്ച് Anti-Snake Venom നൽകാൻ ശ്രദ്ധിക്കണം. കടിച്ച പാമ്പിനെ തിരിച്ചറിയുക എന്നതും പ്രധാനമാണ്. കടിച്ച പാമ്പിനെ പിടിക്കാനോ കൊല്ലാനോ ശ്രമിക്കരുത്. സാധിക്കുമെങ്കിൽ മാറി നിന്ന് പാമ്പിന്റെ ഒരു ഫോട്ടോ എടുക്കുക. ഇത് തുടർ ചികിത്സയ്ക്ക് സഹായിക്കും. മുറിവിന് മുകളിൽ തുണിയോ കയറോ കെട്ടരുത്. ഇങ്ങനെ ചെയ്താൽ രക്തയോട്ടം കുറഞ്ഞ് കോശങ്ങൾ നശിക്കും. അതുപോലെ മുറിവ് മുറിക്കാനോ വായ ഉപയോഗിച്ച് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്. മുറിവിൽ ഐസ് വെക്കരുത്.
മുറിവിൽ മന്ത്രവാദം, പച്ചമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയ അശാസ്ത്രീയ രീതികൾ പരീക്ഷിക്കരുത്. മദ്യം, കഫീൻ, വേദനസംഹാരികൾ എന്നിവ നൽകാതിരിക്കാനും ശ്രദ്ധിക്കണം. പാമ്പിനെ കണ്ടാൽ ഉടൻതന്നെ വനംവകുപ്പിനെയോ സർപ്പ വളണ്ടിയർമാരെയോ അറിയിക്കാനും ശ്രദ്ധിക്കണം. അതേ സമയം പാമ്പ് കടി തിരിച്ചറിയാതെ പോകരുതെന്നും ആന്‍റി വെനം നൽകുന്നതിൽ വീഴ്ച പാടില്ല.
ആവശ്യമെങ്കിൽ ജീവനക്കാർക്ക് പരിശീലനം നൽകണം എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ഡിഎംഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിവിധ തരം പാമ്പുകളുടെ ആക്രമണം തിരിച്ചറിയാനാകണം എന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ഡിഎംഒമാരുടെ യോഗത്തിലാണ് നിർദേശം. അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























