"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

ഉറ്റസുഹൃത്തുക്കളായ രണ്ടു മലയാളി യുവതികൾ യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിലെ ദുരൂഹത നീക്കാതെ യുഎസ് പൊലീസ്. തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) എന്നിവരുടെ മൃതദേഹങ്ങളിൽ ഫൊറൻസിക് പരിശോധന തുടരുകയാണെന്നും പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നുമാണു യുഎസിലെ മിൽപീറ്റസ് പൊലീസിന്റെ നിലപാട്. കൊലപാതകക്കുറ്റം ചുമത്തി പൊലീസ് പിടികൂടിയ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില ബേബിയെ (32) ചോദ്യംചെയ്യുകയാണ്. കൊലയിലേക്ക് നയിച്ച കാരണം ബന്ധുക്കൾക്കും അജ്ഞാതമായി തുടരുന്നു.
സോഫ്റ്റ്‌വെയർ എൻജിനീയറായ അനില ഭർത്താവ് മൂവാറ്റുപുഴ കല്ലൂർക്കാട് കടവൂർ സ്വദേശി ജോബിൻ മാത്യുവിനൊപ്പമാണ് 4 വർഷം മുൻപ് യുഎസിൽ എത്തിയത്. മുൻപ് ബെംഗളൂരുവിലായിരുന്നു ജോലി. 4 വയസ്സുള്ള കുട്ടിയുണ്ട്. അനിലയുടെ പിതാവും മാതാവും ഇപ്പോൾ യുഎസിലുണ്ട്. അവർ ഇന്നു തിരിച്ചുപോരാനിരിക്കുകയായിരുന്നു.
മരിച്ചവരുടെ ബന്ധുക്കൾക്കു പൊലീസ് കൗൺസലിങ് അടക്കം നിയമസഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒന്നിച്ചു താമസിക്കുന്ന അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിലേക്ക് അഞ്ജനയെ വിളിച്ചുവരുത്തി അനില കാറിടിപ്പിച്ചതിനു ദൃക്സാക്ഷികളുണ്ട്. ഇതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. രണ്ടു കൃത്യങ്ങളും നടത്തിയത് അനില തന്നെയെന്നു വ്യക്തമായെങ്കിലും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി വി.ഡി.സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ ബന്ധുക്കളെ ഫോണിൽ വിളിച്ചു. നോർക്ക ആവശ്യപ്പെട്ടതു പ്രകാരം വീസ, പാസ്പോർട്ട് വിവരങ്ങൾ ബന്ധുക്കൾ കൈമാറി. യുഎസിലെ നടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ചയെങ്കിലും എടുത്തേക്കുമെന്നാണു സൂചന.
അച്ഛന്റെ ആരോഗ്യവിവരങ്ങള്‍ തേടി ഇനി പൊന്നുമകളുടെ വിളിയെത്തില്ല. കലിഫോര്‍ണിയയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആന്‍ മേരി മാത്യുവിന്റെ ഏറ്റവും വലിയ മനോവിഷമം പിതാവ് ജിജി മാത്യു നാട്ടില്‍ ഒറ്റയ്ക്കാണെന്നതായിരുന്നു. മിക്ക ദിവസങ്ങളിലും ഫോണില്‍ വിളിച്ച് അച്ഛന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കുമായിരുന്നു. കഴിഞ്ഞ ദിവസവും വിഡിയോ കോള്‍ ചെയ്തിരുന്നു. പിന്നാലെ ജിജി മാത്യുവിനെ തേടിയെത്തിയത് മകള്‍ക്കുണ്ടായ ദാരുണാന്ത്യമാണ്.
ഉറ്റ സുഹൃത്തായിരുന്ന അനില, ആനിനെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കാന്‍ ജിജിക്കു ഇപ്പോഴും കഴിയുന്നില്ല. എന്താണു കാരണമെന്നു അറിയില്ല. 2018ല്‍ അപകടത്തില്‍ ഭാര്യ നഷ്ടപ്പെട്ടതിന്റെ ദുഖത്തില്‍ നീറിക്കഴിയുമ്പോഴാണ് എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മകളും അകാലത്തില്‍ വേര്‍പെട്ടു പോയത്. കേശവദാസപുരം കക്കാട് ലെയ്‌നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന ഉറ്റവരുടെ സാന്ത്വന വാക്കുകള്‍ക്കു നടുവിലും മകളുടെ ദുരോഗ്യം ഓര്‍ത്തു വിറങ്ങലിച്ചുനില്‍ക്കുകയാണ് ജിജി. ആനിന്റെ മൃതദേഹം രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുഎസിലെ സ്‌കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയായിരുന്നു ആന്‍. ആനിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് മസ്‌കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























