കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...

കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50)കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഷുവൈഖിലെ ജോലി സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവ്വാനിയ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ മുട്ടുംതല അബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനാണ്. ബേക്കൽ ഖിദറിലെ ജസീലയാണ് ഭാര്യ. ഹൻഫ, ഹാഷിർ, ഹയ, ഹസീം മക്കൾ. മിസരിയ, സമീറ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.
https://www.facebook.com/Malayalivartha

























