നോട്ട് നിരോധനത്തിന്റെ അന്‍പതാം നാളില്‍ ഐസക്ക് നിശബ്ദനായത് എന്തുകൊണ്ട്?

നോട്ടു നിരോധനത്തിന്റെ 50 ദിവസമെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജനുവരിയില്‍ കേരള സര്‍ക്കാര്‍ ഭിക്ഷാ പാത്രമെടുക്കും. വാണിജ്യനികുതി വരുമാനം കുത്തനെ ഇടിഞ്ഞു. കുടിയന്‍മാര്‍ നിസഹകരണം പ്രഖ്യാപിച്ചതിനാല്‍ 627 കോടിയാണ് ബീവറേജസ് കോര്‍പ്പറേഷന് നഷ്ടം വന്നത്. ഭാഗ്യക്കുറി വരുമാനം 450 കോടിയായി കുറഞ്ഞു. നികുതി വരുമാനം ഒന്‍പതു ശതമാനമായി .
ജനുവരിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. എവിടെ നിന്നെങ്കിലും വായ്പ ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ വായ്പയെടുക്കാനുള്ള പരിധി കഴിഞ്ഞതിനാല്‍ ഇനിയും വായ്പ എടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. കേന്ദ്രം അക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ കേരളം ബുദ്ധിമുട്ടിലാവും.
അതേ സമയം കേരള സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിക്ക് കാരണം കേരളം തന്നെയാണെന്നന്നാണ് ബി.ജെ.പിയുടെ വാദം. അക്കാര്യത്തില്‍ തീര്‍ത്തും കഴമ്പില്ലാതില്ല. അച്ചുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പിലാക്കിയ തോമസ് ഐസക്ക് ഇത്തവണ തീര്‍ത്തും നിശബ്ദനാണ്. സാമ്പത്തിക ഉപദേഷ്ടാവിന്റെ കാര്യത്തില്‍ തുടങ്ങിയ പിണക്കമാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഐസക്ക് പരസ്യമായി പ്രതികരിക്കുന്നില്ലെന്നേയുള്ളു.
സ്വന്തം വകുപ്പില്‍ താന്‍ നേട്ടമുണ്ടാക്കിയാലും അത് മുഖ്യമന്ത്രിയുടെ നേട്ടമാകുമെന്ന് ഐസക്ക് കരുതുന്നു. അതിനാല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കാള്‍ കൂടുതല്‍ ഐസക്ക് ശ്രദ്ധിക്കുന്നത് മാലിന്യ നിര്‍മാര്‍ജനത്തിലാണ്. മാലിന്യ നിര്‍മാര്‍ജനം ഐസക്കിന്റെ സബ്ജക്റ്റാണ്. കഴിഞ്ഞ ടേമില്‍ ചെക്ക് പോസ്റ്റുകളിലെ അഴിമതി പിടിക്കാന്‍ ഐസക്ക് ഓടി നടന്നു. എന്നാല്‍ ഇത്തവണ അത്തരം പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. താന്‍ ഓടിനടന്ന് മുഖ്യമന്ത്രിയെ നന്നാക്കിയിട്ട് എന്ത് കാര്യമാണെന്നാണ് ഐസക്കിന്റെ ചോദ്യം.
നോട്ടു നിരോധനം വന്നിട്ട് 50 ദിവസം കഴിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ ഐസക്ക് സ്വീകരിക്കാത്തതില്‍ അത്ഭുതപ്പെടുന്നവരുണ്ട്. സംസ്ഥാനത്തെ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്നതില്‍ മാത്രമാണ് ഐസക്കിന് ഇപ്പോള്‍ താത്പര്യം. വരുമാനം ഉണ്ടാകാതിരിക്കുകയും ഉള്ള വരുമാനം ചോരുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ എന്തു ചെയ്യുമെന്ന് കണ്ടറിയണം...
https://www.facebook.com/Malayalivartha