കർണാടകയിൽപോര് മുറുകുന്നു ? നാണം കെടാൻ വയ്യ, രാഹുല്‍ ഗാന്ധിയെ വേണ്ടെന്ന് ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികൾ ; ഒറ്റപ്പെട്ട് കോൺഗ്രസ്

കർണാടകയിൽ പാർട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, പരസ്യമായി പ്രതികരിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ . 140 എംഎൽഎമാരും തന്റേതാണെന്നും, ഒരു ഗ്രൂപ്പ് രൂപീകരിക്കുക എന്നത് തന്റെ സ്വഭാവമല്ല എന്നുമാണ് ഡികെ ശിവകുമാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ നൽകിയ വിശദീകരണം. ചില എംഎൽഎമാരുടെ ഡൽഹി സന്ദർശനം ഏതെങ്കിലും രാഷ്‌ട്രീയ സമ്മർദ്ദത്തിന്റെയോ വിഭാഗീയതയുടെയോ ലക്ഷണമല്ലെന്നും, മന്ത്രിസഭാ വികസനത്തിന് മുമ്പ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നത് സാധാരണ രാഷ്‌ട്രീയ രീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളാരും മുഖ്യമന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല. ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല. പുനഃസംഘടനയ്ക്ക് ഞാൻ ഒരിക്കലും സമ്മതിച്ചിട്ടില്ല. അദ്ദേഹത്തിന് അധികാരമുണ്ട്, അതിനാൽ അദ്ദേഹം അത് പറഞ്ഞിട്ടുണ്ട്. അഞ്ച് വർഷത്തേക്ക് അദ്ദേഹം അവിടെ ഉണ്ടാകില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. മുതിർന്നവർ പറഞ്ഞുകഴിഞ്ഞാൽ, ഞങ്ങൾ ജൂനിയർമാർ അത് പിന്തുടരുന്നു," ശിവകുമാർ വ്യക്തമാക്കി.
അതിനിടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കൂട്ടുകെട്ടിനെ നേരിടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ക്യാമ്പ് നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതായി പറയപ്പെടുന്നു, ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ അലട്ടുന്നുമുണ്ട്. ശിവകുമാറിനെ നേരിടാനുള്ള അത്തരമൊരു നീക്കം സിദ്ധരാമയ്യയുടെ സഹായി ബസവരാജ് റായറെഡ്ഡിയിൽ നിന്നാണ് വന്നത്, പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെങ്കിൽ കോൺഗ്രസ് ഹൈക്കമാൻഡിനോട് നിയമസഭാ പാർട്ടി യോഗം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ, ഉന്നത ഉദ്യോഗസ്ഥർ ചർച്ചയ്ക്കായി കോൺഗ്രസ് നിയമസഭാ കക്ഷി (സിഎൽപി) യോഗം വിളിക്കും," മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ റായറെഡ്ഡി പറഞ്ഞു.
രണ്ട് നേതാക്കൾക്കിടയിൽ സമാധാനത്തിന് രണ്ടുതവണ മധ്യസ്ഥത വഹിച്ചിട്ടുള്ള പാർട്ടി ട്രബിൾഷൂട്ടർ രൺദീപ് സുർജേവാല വ്യാഴാഴ്ച രാത്രി ഡൽഹിയിൽ എത്തിയ ഡികെഎസിനെ പിന്തുണയ്ക്കുന്ന നിയമസഭാംഗങ്ങൾക്ക് - അവരിൽ ഒരു കൂട്ടം - "അനാവശ്യ പ്രസ്താവനകൾ"ക്കെതിരെ മുന്നറിയിപ്പ് നൽകി. "പൊതു പ്രസ്താവനകൾ നടത്തുകയോ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ അജണ്ടയിൽ വീഴുകയോ ചെയ്യരുതെന്ന് കോൺഗ്രസ് അവർക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്," അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. അതേസമയം, വെല്ലുവിളികളില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി സിദ്ധരാമയ്യ വ്യക്തമാക്കി. എങ്കിലും ബീഹാർ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കർണാടകയിലെ പൊട്ടിത്തെറിയും കോൺഗ്രസിനെ ഉലയ്‌ക്കുകയാണ്.
കൂടാതെ രാഹുൽ ഗാന്ധിയ്‌ക്കെതിരെ ഇന്ത്യാമുന്നണിയിലെ ഘടകക്ഷികൾ തിരിയുന്നതോടെ ഇന്ത്യാമുണ്ണണിയുടെ ഭാവി ഇരുളടയുന്നു. ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവിയോടെയാണ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിനെതിരെ ബിഹാറിലെ ആർജെഡി ഉൾപ്പെട്ടിരിക്കുന്നത്. , ബംഗാളിലെ തൃണമൂല് കോൺഗ്രസ്, തമിഴ്നാട്ടിലെ ഡിഎംകെ എന്നിവരും രഹസ്യമായി രാഹുൽ ഗാന്ധിയോട് എതിർപ്പ് ഉയർത്തിയിരിക്കുകയാണ്. സമൂഹത്തിൻ്റെ താഴേത്തട്ടിൽ കോൺഗ്രസിന് വലിയ സ്വാധീനമില്ല എന്ന കാര്യം ബിഹാറിലെ പരാജയത്തോടെ വെളിപ്പെട്ടു. രാഹുൽ ഗാന്ധി മടിയനാണ്. കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ല. അതേ സമയം താൻ ഇന്ത്യയിലെ രാജാവാണെന്ന രീതിയിലാണ് രാഹുൽ ഗാന്ധിയുടെ ധാർഷ്ട്യവും ഈഗോയും. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രണ്ട് തവണയാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് മുങ്ങിയത്. സീറ്റ് ചർച്ച തുടങ്ങുമ്പോഴും വോട്ടെടുപ്പിന് തൊട്ടുമുൻപുമാണ് രാഹുൽ ഗാന്ധി മുങ്ങിയത്. ഏതൊരു തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളവും നിർണ്ണായകമാണ് ഈ സമയങ്ങൾ. രാഹുൽ ഗാന്ധി ഒളിച്ചോട്ടക്കാരനാണെന്ന അഭിപ്രായം ശക്തമാക്കി . ഇതോടെ ഉയരുന്ന ചോദ്യം രാഹുൽ ഗാന്ധി എന്ന ഒളിച്ചോട്ടക്കാരനെ വെച്ച് ഇനി ഇന്ത്യാമുന്നണി മുന്നോട്ട് പോകണോ? എന്നാണ്.
ബീഹാറിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധിയാണെന്നാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ അഭിപ്രായം. ആര്‍ജെഡി നേതാക്കള്‍ എല്ലാം രാഹുല്‍ ഗാന്ധിയ്‌ക്ക് നേരെയാണ് തോല്‍വിയുടെ കാരണം പറഞ്ഞ് വിരല്‍ ചൂണ്ടുന്നത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം എന്ന ആരോപണം പാളിയെന്നും ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹരിയാനയിലെ വോട്ട് ചോരി ആരോപണം ഉയര്‍ത്തിയതും വിനയായി. മാത്രമല്ല, ഹരിയാനയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആരോപണം തെറ്റാണെന്ന് അവിടെപ്പോയ ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതും വോട്ടെടുപ്പിന്റെ തലേനാള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന് ബീഹാറില്‍ തിരിച്ചടി കിട്ടാന്‍ കാരണമായി എന്നാണ് വിമര്‍ശനം.
കോണ്‍ഗ്രസ് എന്ന ദുര്‍ബലമായ പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധി എന്ന ദുര്‍ബലനായ നേതാവിന്റെയും കീഴില്‍ ഇന്ത്യാമുന്നണിയുടെ ഭാഗമായി ഇനിയും തുടരണോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും എന്തിന് ഡിഎംകെ പോലും ഇപ്പോള്‍ ചിന്തിക്കുന്നത്. പകരം ഒറ്റയ്‌ക്ക് ഇന്ത്യാമുന്നണിക്ക് പുറത്ത് വളരാന്‍ ശ്രമിക്കുന്നതാണ് നല്ലതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha
























