ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..

ഇസ്രായേലും ഹമാസും തമ്മിലുള്ള പോര് വീണ്ടും മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ വളരെ നടുക്കുന്ന കണ്ടെത്തലുകൾ . ഒക്ടോബർ ഏഴിന് ഇസ്രായലിന് സംഭവിച്ച ദുരന്തം അത് ലോകം ഒരിക്കലും മറക്കില്ല . അന്ന് ഇസ്രായേൽ സേന നടത്തിയ വ്യാപകമായിട്ടുള്ള തിരച്ചലിൽ കണ്ടെത്തിയത് കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്ന തുരങ്കങ്ങൾ ആണ് ഇപ്പോഴും അതിന്റെ അവശിഷ്ട്ടങ്ങൾ അവിടെ തന്നെയുണ്ട് എന്നുള്ളതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .
ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്). ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത് ഉണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.തിരക്കേറിയ റഫാഹ് പ്രദേശത്തിന് അടിയിലൂടെയും യുഎൻആർഡബ്ല്യുഎയുടെ (പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി) കോമ്പൗണ്ട്,
പള്ളികൾ, ക്ലിനിക്കുകൾ, കിന്റർഗാർട്ടനുകൾ എന്നിവയിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. 2014 ലെ ഇസ്രയേൽ-ഹമാസ് യുദ്ധകാലത്ത് ഗാസയിൽ വച്ച് കൊല്ലപ്പെട്ട ലെഫ്റ്റനന്റ് ഹാദർ ഗോൾഡിന്റെ മൃതദേഹം അടുത്തിടെ തീവ്രവാദ ഗ്രൂപ്പ് സൂക്ഷിച്ചിരുന്നത് ഈ തുരങ്കത്തിലായിരുന്നു. ഈ മാസം ഒമ്പതിന് ഗോൾഡിന്റെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രായേലിന് കൈമാറുകയും ചെയ്തിരുന്നു. 2014ൽ ഹമാസും ഇസ്രയേലും നടന്ന യുദ്ധത്തിന്റെ അവസാന നാളുകളിലാണ് ഗോൾഡിൻ കൊല്ലപ്പെട്ടത്.
ആയുധങ്ങൾ സൂക്ഷിക്കാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ഹമാസ് കമാൻഡർമാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നത്. എലൈറ്റ് യാഹലോം കോംബാറ്റ് എഞ്ചിനീയറിംഗ് യൂണിറ്റുംഷയെറ്റെറ്റ് 13 നേവൽ കമാൻഡോ യൂണിറ്റും ചേർന്നാണ് തുരങ്കം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിനൊപ്പം മേയിൽ വധിച്ച മുഹമ്മദ് ഷബാന അടക്കമുള്ള മുതിർന്ന ഹമാസ് കമാൻഡർമാരുടെ കമാൻഡ് പോസ്റ്റുകളായി ഉപയോഗിച്ചിരുന്ന മുറികളും സൈന്യം കണ്ടെത്തിയിട്ടുണ്ട്.അതേസമയം, ലെഫ്റ്റനന്റ് ഹാദർ ഗോൾഡിന്റെ മരണം ശരിയാണോ എന്ന് ഉറപ്പിക്കാൻ സഹായിച്ച ഹമാസ് തീവ്രവാദി മർവാൻ അൽ-ഹാംസിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഗോൾഡിനെ റഫായിലെ വൈറ്റ്-ക്രൗൺഡ് എന്ന തുരങ്കത്തിൽ എവിടെയാണ് അടക്കം ചെയ്തതെന്നും ഇയാൾക്ക് അറിയാമായിരുന്നിരിക്കാമെന്ന് ഐഡിഎഫ് സംശയിക്കുന്നുണ്ട്.ഗോള്‍ഡിന്റെ മൃതദേഹാവശിഷ്ടങ്ങളുള്ള തുടങ്കത്തിന്റെ വീഡിയോ ഇസ്രായേല്‍ പ്രതിരോധ സേന എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ ജനസാന്ദ്രതയുള്ള റാഫയ്ക്ക് കീഴിലൂടെയാണ് തുരങ്കം കടന്നുപോകുന്നത്. യുഎന്നിന്റെ പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പ് വളപ്പ്, മോസ്‌ക്കുകള്‍, ക്ലീനിക്കുകള്‍, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയെല്ലാം ഈ സ്ഥലത്തുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കാനും ആക്രമണം പ്ലാന്‍ ചെയ്യാനും തുരങ്കം ഹമാസ് ഉപയോഗിച്ചിരുന്നതായിട്ടാണ് ഇസ്രായേലിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha

























