മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

എ. ഓഫിസർ കാറ്റഗറി
അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ/ ഇലക്ട്രിക്കൽ) 8, അസിസ്റ്റന്റ് മാർക്കറ്റിങ് ഓഫിസർ 11, അസിസ്റ്റന്റ് ഡയറി ഓഫിസർ 22, അസിസ്റ്റന്റ് എച്ച്ആർഡി ഓഫിസർ 3, അസിസ്റ്റന്റ് ഫിനാൻസ് ഓഫിസർ 1, അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ 7, അസിസ്റ്റന്റ് വെറ്റിറിനറി ഓഫിസർ 5, അസിസ്റ്റന്റ് പർച്ചേസ് ഓഫിസർ 3, അസിസ്റ്റന്റ് എൻജിനീയർ ഇൻസ്ട്രുമെന്റേഷൻ 1, അസിസ്റ്റന്റ് എൻജിനീയർ ( മെക്കാനിക്കൽ) പ്രൊജക്റ്റുകൾ 1, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) പ്രൊജക്റ്റുകൾ 4 , അസിസ്റ്റന്റ് ഡയറി ഓഫിസർ (പ്രൊജക്റ്റുകൾ) 4 എന്നിങ്ങനെയാണ് ഒഴിവുകൾ
ബി. നോൺ ഓഫിസർ കാറ്റഗറി
സിസ്റ്റം സൂപ്പർവൈസർ 7, മാർക്കറ്റിങ് ഓർഗനൈസർ 3, ജൂനിയർ അസിസ്റ്റന്റ് 36, ജൂനിയർ സൂപ്പർവൈസർ 33, മാർക്കറ്റിങ് അസിസ്റ്റന്റ് 4, ലാബ് അസിസ്റ്റന്റ് 8, ടെക്നിഷ്യൻ ഗ്രേഡ് രണ്ട് (ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക്സ്/ എംആർഎസി/ ബോയിലർ - ഫിറ്റർ)34 എണ്ണം ഇങ്ങനെ ഒഴിവുകൾ.
സി. പ്ലാന്റ് അസിസ്റ്റന്റ് കാറ്റഗറി
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് 1, പ്ലാന്റ് അസിസ്റ്റന്റ് 140 ഒഴിവുകൾ.
അപേക്ഷ യോഗ്യത
വിവിധ തസ്തികകളിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത മാനദണ്ഡങ്ങൾക്ക് വ്യത്യാസമുണ്ട്. മിൽമ തിരുവനന്തപുരം/ മലബാർ യൂണിയനുകൾ നൽകിയ ജോലി വിജ്ഞാപനത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഉണ്ട്. ചില തസ്തികകളിൽ പ്രവർത്തിപരിചയം ആവശ്യമാണ്.
പ്രായം
അപേക്ഷകരുടെ പ്രായം 01-01-2025 തീയതി കണക്കാക്കി 18 നും 40 ഇടയിലായിരിക്കണം. വിമുക്തഭടന്മാർ/ പിന്നോക്ക വിഭാഗക്കാർക്ക് മൂന്നു വയസ്സും പട്ടിക വിഭാഗക്കാർക്ക് അഞ്ച് വയസ്സും ഉയർന്ന പ്രായ പരിധിയിൽ ഇളവു ലഭിക്കും. മിൽമ അഫിലിയേറ്റഡ് പാൽ സഹകരണ സംഘങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 50 വയസ്സുവരെ അപേക്ഷിക്കാം. ഇവർക്ക് മൂന്നുവർഷത്തെ തുടർച്ചയായ സർവീസ് ഉണ്ടായിരിക്കണം
സെലക്ഷൻ രീതി
എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. തസ്തികകൾക്കനുസരിച്ച് ഇതിനുള്ള വ്യതാസങ്ങളും, മറ്റു വിശദാംശങ്ങളും വിജ്ഞാപനത്തിൽ ഉണ്ട്. അഫിലിയേറ്റ് ചെയ്ത സംഘങ്ങളിൽ അംഗങ്ങളായ ക്ഷീര കർഷകർക്കും ആശ്രിതർക്കും എഴുത്തുപരീക്ഷയിൽ ആകെ നേടിയ മാർക്കിന്റെ 10% വെയ്റ്റേജ് ആയും നൽകും.
ശമ്പളം
ഓഫിസർ കാറ്റഗറിയിൽ ഉൾപ്പെട്ട തസ്തികകൾക്കുള്ള ശമ്പള സ്കെയിൽ 50320-101560 രൂപ. നോൺ ഓഫിസർ കാറ്റഗറിക്ക് 39640-101560/34640-93760/29490-85160 രൂപ എന്നിങ്ങനെ. മറ്റുള്ളവർക്ക് 28660-71160/23000- 56240 രൂപ. ക്ഷാമബത്ത വീട്ടുവാടക അലവൻസ് എന്നിവ പുറമെ. എല്ലാ വിഭാഗക്കാർക്കും ഇപിഎഫ്, ഗ്രാറ്റ്വിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ ഉണ്ട്.
മറ്റ് കാര്യങ്ങൾ
ഒഴിവുകളിൽ 50% ആനന്ദ് മാതൃകയിൽ അഫിലിയേറ്റ് ചെയ്ത പാൽ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് തസ്തികക്ക് നിർദ്ദേശിച്ച യോഗ്യതയും മൂന്നുവർഷത്തെ തുടർച്ചയായ സേവന പരിചയവും വേണം. വിജ്ഞാപനത്തിൽ പറഞ്ഞ എല്ലാ രേഖകളും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
അപേക്ഷ ഫീസ് കാറ്റഗറി എ 1000 രൂപ, കാറ്റഗറി ബി 700 രൂപ, മറ്റു കാറ്റഗറി 500 രൂപ. പട്ടിക വിഭാഗക്കാർക്ക് 500 രൂപ, 350 രൂപ,250 രൂപ. ഒന്നിലേറെ അപേക്ഷ നൽകുമ്പോൾ അതിനനുസരിച്ച് ഫീസ് നൽകണം. റാങ്ക് ലിസ്റ്റിന് രണ്ടു വർഷത്തെ കാലാവധിയുണ്ട്. വിവരങ്ങൾക്ക്: www.malabarmilma.com, www.mrcmpu.com, www.milmatrcmpu.com.
https://www.facebook.com/Malayalivartha

























