ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് രാവിലെ ഒമ്പതു മുതൽ... ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും

ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് രാവിലെ ഒൻപതു മുതലാണ് ആരംഭിക്കുന്നത്. രണ്ടുമത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലാണ്. (1-0). കഴുത്തിനേറ്റ പരിക്കിൽ നിന്ന് മുക്തനാവാത്ത ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും.
ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന 38-ാമത്തെ ക്യാപ്റ്റനാകും പന്ത്. 12 വർഷത്തോളം സ്വന്തം മണ്ണിൽ പരമ്പര നഷ്ടപ്പെടാതെ കാത്ത ഇന്ത്യക്ക് ആ റെക്കോഡ് ന്യൂസീലൻഡിനെതിരേ നഷ്ടമായിരുന്നു. ഇനി അവസാന മൂന്ന് പരമ്പരകളിൽ രണ്ടാമത്തേതും നഷ്ടമാകുന്നതിന്റെ വക്കിലാണ് ടീമുള്ളത്. ഗില്ലിനു പകരം സായ് സുദർശനും അക്‌സർ പട്ടേലിനു പകരം നിധീഷ് കുമാർ റെഡ്ഡിയും കളിക്കാനാണ് സാധ്യത. സുദർശൻ മൂന്നാം നമ്പറിലും ധ്രുവ് ജുറെൽ നാലാം നമ്പറിലും കളിച്ചേക്കും.
അതേസമയം കൊൽക്കത്ത ടെസ്റ്റിൽ സ്പിന്നർ സൈമൺ ഹാമറും പേസർ മാർക്കോ യാൻസനും ചേർന്നാണ് ഇന്ത്യയെ തകർത്തത്. എട്ടുവിക്കറ്റ് വീഴ്ത്തിയ ഹാമർ കളിയിലെ താരവുമായി. ഇത്തവണയും ഹാമറിൽനിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha
























