ആഷസ് ടെസ്റ്റ് സീരിസ്...ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി

ആഷസ് ടെസ്റ്റ് സീരിസിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ഏഴ് ഇംഗ്ലീഷ് ബാറ്റർമാരെ പുറത്താക്കിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ബ്രെൻഡൻ ഡോഗെറ്റ്, കാമറോൺ ഗ്രീൻ എന്നിവർ യഥാക്രമം രണ്ടും ഒന്നും വിക്കറ്റ് നേടുകയും ചെയ്യും.
സ്കോർബോർഡിൽ റണ്ണെത്തുന്നതിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ഇംഗ്ലീഷ് ബാറ്റ്സ്മാൻ സാക്ക് ക്രാലിലെ വിക്കറ്റിന് മുന്നിൽ കുടുക്കി സ്റ്റാർക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
റൂട്ട് കൂടി വീണതോടെ ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ തുടരെ തുടരെ വീണു. ഓസീസ് ബൗളിങ് ആക്രമണത്തിൽ 52 റൺസെടുത്ത ബ്രൂക്കിന് മാത്രമാണ് പിടിച്ച് നിൽക്കാനായത്.
46 റൺസോടെ ഒലിപോപും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങി ആസ്ട്രേലിയക്കും തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഓസീസ് ബാറ്റ്സ്മാൻ ജാക്ക് വെതർലാൻഡിനെ ജോഫ്രെ ആർച്ചർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. കളിക്ക് വേഗം കൂടിയ സമീപകാലത്ത് ടെസ്റ്റിൽ സമനിലകൾ കുറവായതിനാൽ അഞ്ചിൽ മൂന്നും ജയിക്കുകയെന്ന വലിയ ദൗത്യം സന്ദർശകർക്ക് തീർച്ചയായും വെല്ലുവിളിയായി മാറിയേക്കും.
"
https://www.facebook.com/Malayalivartha

























