വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനമായ തേജസ് (Tejas), ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിൽ ഒന്നായ ദുബായ് എയർ ഷോയിൽ പ്രകടനം നടത്തുന്നതിനിടെ തകർന്നുവീണ സംഭവം വ്യോമയാന ലോകത്ത് വലിയ ഞെട്ടലുണ്ടാക്കി. ഇന്ന് ഉച്ചതിരിഞ്ഞാണ് ഈ ദാരുണമായ അപകടം നടന്നത്.ദുബായ് എയര്‍ ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (LCA) തേജസ് യുദ്ധവിമാനം ആണ് തകർന്ന് വീണത് .
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:10 ഓടെയാണ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപകടമുണ്ടായത്.സംഭവത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് ഇന്ത്യയുടെ ഈ കരുത്തന് സംഭവിച്ചത് എന്നുള്ളതിന്റെ നടുക്കത്തിലാണ് ഇന്ത്യൻ വ്യോമസേന. പൈലറ്റിന്റെ വേർപാടിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുരിതത്തിലായ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.
സാങ്കേതിക തകരാറുകൾ, പൈലറ്റിന്റെ ഇടപെടലുകൾ, പാരിസ്ഥിതിക ഘടകങ്ങൾ എന്നിവ അന്വേഷണ പരിധിയിൽ വരും. അപകടത്തെത്തുടർന്ന് എയർഷോ താത്കാലികമായി നിർത്തിവച്ചെങ്കിലും ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വിമാന പ്രദർശനങ്ങൾ പിന്നീട് പുനരാരംഭിച്ചു. പ്രാദേശിക സമയം 3.40ന് 6 റഷ്യൻ നൈറ്റ് വിമാനത്തിന്റെ പ്രകടനത്തോടെയാണ് എയർ ഷോ പുനരാരംഭിച്ചത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് തേജസ് യുദ്ധ വിമാനം.എയർ ഷോയുടെ അവസാന ദിവസമായ ഇന്ന്, ഉച്ചയ്ക്കു ശേഷം ഇന്ത്യയുടെ സൂര്യ കിരൺ സംഘത്തിന്റെ പ്രകടനമാണ് ആദ്യം നടന്നത്.
പ്രകടനം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ അമേരിക്കയുടെ എഫ്35 വ്യോമാഭ്യാസം പൂർത്തിയാക്കി. ഇതിനു പിന്നാലെയാണ് തേജസ് പറന്നുയർന്നത്. നേരെ മുകളിലേക്ക് ഉയരുന്ന വെർട്ടിക്കൽ ടേക്ക് ഓഫ് ആണ് തേജസ് നടത്തിയത്. ആകാശത്ത് പ്രകടനം നടത്തുമ്പോൾ വിമാനത്തിനു മറ്റു പ്രശ്നങ്ങൾ കാണാനില്ലായിരുന്നു. താഴെ വീണതിനു ശേഷമാണ് കത്തിയമർന്നത്. ഇന്ധന ചോർച്ചയുണ്ടെന്ന് വ്യാപകമായ ആരോപണം തേജസിനെതിരെ നേരത്തെ ഉയർന്നിരുന്നു.ഏതായാലും ഇന്ത്യ വളരെ ഗൗരവമായി തന്നെ ഈ അപകടത്തെ കണ്ടിരിക്കുന്നത് . വരും മണിക്കൂറുകളിൽ കൃത്യമായി അന്വേഷണം നടത്തി സത്യങ്ങൾ പുറത്തു കൊണ്ട് വരും.
https://www.facebook.com/Malayalivartha
























