പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍

ശബരിമല സ്വര്‍ണക്കൊള്ളയുടെ മാസ്റ്റര്‍ ബ്രെയ്ന്‍ പദ്കുമാര്‍ എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത. എസ് ഐ ടി റിപ്പോര്‍ട്ടിലുള്ളത് കൊള്ളയുടെ പ്രധാനി പദ്മകുമാറെന്നാണ് സൂചന. എന്നാല്‍ ഇത് തൊണ്ടതൊടാതെ വിഴുങ്ങാനിരിക്കുവല്ല ഞങ്ങളെന്ന് മലയാളികള്‍. പദ്മകുമാറിനും മുകളിലേക്കുള്ളവരുടെ പേരുകളാണ് പുറത്ത് വരേണ്ടത്. പദ്മകുമാറില്‍ കേസ് അവസാനിപ്പിക്കാനാണ് നീക്കമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് ഭീമ ഹര്‍ജി പോകുമെന്ന് മുന്നറിയിപ്പ്. സ്വര്‍ണക്കൊള്ള പുറത്തായ സമയത്ത് പദ്മകുമാറിന്റെ നാവിന്‍ തുമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ആ ഡയലോഗ് തന്നെ എയറില്‍ കിടന്ന് കറങ്ങുന്നു.
ദൈവതുല്യരുടെ പേര് പുറത്തായലോ. ഈ ഡയലോഗ് അറിയാതെ പുറത്ത് വന്ന് പോയതാണോ അതോ അറിഞ്ഞുകൊണ്ട് പദ്മകുമാര്‍ ഒരു ലിങ്ക് ഇട്ട് കൊടുത്തതാണോ. ആരാണ് ദൈവതുല്യര്‍ അതാണ് കേരളം മുഴുവന്‍ ചോദിച്ച് കൊണ്ടിരിക്കുന്നത്. ഇന്ദ്രനും ചന്ദ്രനും സൂര്യനും കര്‍ണനുമൊക്കെ ഉള്ള പാര്‍ട്ടിയാണല്ലോ സിപിഎം. കടകംപള്ളി സുരേ ഇന്ദ്രനാണോയെന്ന് പലരും പച്ചയ്ക്ക് ചോദിക്കുന്നു. ഏതായാലും ആ പി വി ആരാണെന്ന ചോദ്യം പോലെ ദൈവതുല്യരും ചോദ്യചിഹ്നമായ് നില്‍ക്കുന്നു. ഹൈക്കോതടിയെങ്കിലും തെളിയിക്കണം ദൈവതുല്യര്‍ ആരാണെന്ന്. വിശ്വാസികള്‍ക്ക് ഇനിയുള്ള ആശ്വാസം കോടതി മാത്രമാണ്.
പദ്മകുമാറിന്റെ മൊഴിയില്‍ കടകംപള്ളിയുടെ പേര് പുറത്തായന്നാണ് വിവരം. അപ്പോള്‍ എങ്ങനെയാണ് സൂത്രധാരന്‍ പദ്മകുമാര്‍ എന്ന് പറയാന്‍ കഴിയുന്നത്. കൊള്ള നടന്ന കാലത്ത് മന്ത്രി കടകംപള്ളി ആയിരുന്നു. മുന്‍ മന്ത്രിയുടെ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. അങ്ങനെ കടകംപള്ളിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ തന്നെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പരിപ്പിളകും. സഖാക്കളെല്ലാം അറിഞ്ഞങ്ങ് ശരണംവിളി തുടങ്ങിയിട്ടുണ്ട്. അറിവില്ലാ പൈതങ്ങള്‍ ശരണമെന്റയ്യപ്പ. തെറ്റുകള്‍ പൊറുക്കണേ ശരണം പൊന്നയ്യപ്പ. പക്ഷെ അയ്യപ്പന്‍ പൊറുക്കില്ല 2019ല്‍ ഭക്തരെ അടിച്ച് ചോരതുപ്പിച്ചതും സ്വര്‍ണം കൊള്ളയടിച്ച് തിന്നതും ദൈവം എങ്ങനെ പൊറുക്കാനാണ്. പിന്നെ മറഞ്ഞിരിക്കുന്ന ദൈവതുല്യര്‍ പുറത്തേക്ക് വരണമല്ലോ. സ്വര്‍മം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്ന കൂട്ടാര്‍ ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. പിവി പോലെ അതും മുങ്ങിപ്പോകാന്‍ പാടില്ല. പദ്മകുമാറിന്റെയൊക്കെ ദൈവതുല്യന്‍ കപ്പിത്താനാണല്ലോ. പാര്‍ട്ടിക്ക് സ്വന്തമായ് ദൈവം വരെയുണ്ട്. കേരളത്തിന് അന്നം തരുന്ന ദൈവം പിണറായി എന്ന് ഫ്‌ളക്‌സ് വെക്കുന്നതും സിപിഎം. ദൈവത്തെ പോലെ സിപിഎമ്മുകാര്‍ കാണുന്ന ആളിലേക്ക് ആണോ പദ്മകുമാര്‍ വിരല്‍ ചൂണ്ടുന്നതെന്ന് പരിഹാസം നിറയുന്നു.
വാസുവിനെ ചാവേറാക്കി അന്വേഷണം അവസാനിപ്പിക്കുമെന്നായിരുന്നു ഇതുവരെ സംശയം എന്നാല്‍ അതല്ല പദ്മകുമാറിനെ ചാവേറാക്കി വാസുവിനെ ഊരിയെടുക്കാനുള്ള കളിയാണോ സിപിഎം നടത്തുന്നത്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും പാര്‍ട്ടി ആരേയും സംരക്ഷിക്കില്ലെനന് പദ്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ പാര്‍ട്ടി പ്രതികരിച്ചത്. പക്ഷെ വാസു അറസ്റ്റിലായപ്പോള്‍ ഇങ്ങനെ അല്ലായിരുന്നു പാര്‍ട്ടിയുടെ ഇടപെടല്‍. അന്ന് വായില്‍ പിരിവെട്ടി നില്‍ക്കുകയായിരുന്നു. നിങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു ഞാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് എസ്‌ഐടിയോട് പദ്മകുമാര്‍ പ്രതികരിച്ചത്. അതായത് എല്ലാത്തിനും തയ്യാറായി ഇരിക്കുകയായിരുന്നു. വാസുവിന്റെ വീടിന് സുരക്ഷ ഒരുക്കിയിരുന്നില്ല പോലീസ് എന്നാല്‍ പദ്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ പോലീസിനെ ഇറക്കി. എംഎല്‍എയും പാര്‍ട്ടിയുടെ ഉന്നത നേതാവും ആണല്ലോ പദ്മകുമാര്‍. പത്തനംതിട്ടയിലെ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ ശക്തമാക്കിയിരുന്നു. പത്തനംതിട്ടയിലെ പദ്മകുമാര്‍ പക്ഷം കലിയിളകി നില്‍ക്കുകയാണ്. പദ്മകുമാറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. എന്നാല്‍ ഈയവസരത്തില്‍ ചെറുവിരല്‍ അനക്കാനാകില്ല. സ്വര്‍ണക്കൊള്ളയിലെ ആരേയും രക്ഷിക്കാന്‍ പാര്‍ട്ടിയുടേയോ സര്‍ക്കാരോ ഇടപെടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ഒഴിഞ്ഞുമാറുകയാണ്.
കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ നമ്മള്‍ കണ്ടതാണ് എസി മൊയതീനെ ഇഡി ചോദ്യം ചെയയ്‌ലിന് വിട്ടുകൊടുക്കാതെ പ്രതിരോധം തീര്‍ക്കുന്ന പാര്‍ട്ടി നടപടി. പക്ഷെ ഇവിടെ അത് ഒക്കില്ല. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാലും കൈയ്യുംകെട്ടി നോക്കി നില്‍ക്കും പിണറായി കൂട്ടര്‍. മൊയ്തീനെ ചോദ്യം ചെയയ്ാന്‍ വിളിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നേ രാഷ്ട്രീയം കളിക്കുന്നേയെന്നൊക്കെ ഡയലോഗ് അടിച്ച് പിടിച്ച് നിന്നതാണ്. സ്വര്‍ണക്കൊള്ളയില്‍ പിണറായിയുടെ കക്ഷത്തിരിക്കുന്ന സംഘമാണ് അന്വേഷിക്കുന്നത്. ഒരു വ്യത്യാസമുള്ളത് ഹൈക്കോടതി നേരിട്ടാണ് ഇരങ്ങിയിരിക്കുന്നത്. എല്ലാം കൊണ്ടും പിണറായിക്കും പാര്‍ട്ടിക്കും എരുമേലി പേട്ടതുള്ളല്‍ അവസ്ഥയാണ്. 2019 മുതല്‍ ശബരിമല കൊള്ളയടിച്ച് തിന്നവന്മാര്‍ ഓര്‍ത്തില്ല പണി പതിനെട്ടിന്റെ കിട്ടുമെന്ന്. തൂക്കിയാലും പിണറായി രക്ഷിക്കുമെന്ന ഓവര്‍ കോണ്‍ഫിഡന്‍സ് ആയിപ്പോയി.
ഭഗവാന്റെ വക ആരു കട്ടു കൊണ്ടു പോയാലും ഭഗവാന്‍ തിരിച്ചു കൊണ്ടു വരും; ഏതവന്‍ കൊണ്ടു പോയാലും! അയ്യപ്പ ഭക്തരുടെ പ്രകതികരണമാണിത്. പത്മകുമാറിന്റെ അറസ്റ്റിനെ എല്ലാ ഭക്തരും സ്വാഗതം ചെയ്യുകയാണ്. വാസു പദ്മകുമാര്‍ കൂട്ടര്‍ അറസ്റ്റിലാകുമ്പോള്‍ വിശ്വാസികള്‍ പറയുന്ന ഒരു കാര്യം കൂടിയുണ്ട്. രണ്ടു പേരും യുവതി പ്രവേശന കാലത്ത് തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ താക്കോല്‍ സ്ഥാനത്തുണ്ടായിരുന്നവര്‍. പെണ്ണുങ്ങളെ മലകയറ്റാന്‍ ചൂട്ടുംകത്തിച്ച് മുന്നില്‍ നിന്നവര്‍. യുവതീ പ്രവേശന കാലത്ത് ഒരാള്‍ പ്രസിഡന്റ്. മറ്റെയാള്‍ ദേവസ്വം കമ്മീഷണര്‍. ഇതിനൊപ്പം സ്ത്രീ പ്രവേശനത്തിന് നേതൃത്വം നല്‍കിയ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഒന്ന് അന്നത്തെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍. രണ്ടാമത്തെയാള്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവും. ശബരിമലയിലെ ദേവസ്വം കാര്യങ്ങള്‍ നിശ്ചയിക്കുന്നത് പ്രസിഡന്റും കമ്മീഷണറും ചേര്‍ന്നാണ്. അത് നടപ്പിലാക്കുന്നത് എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും. ഇവര്‍ നാലുപേരറിയാതെ ഒന്നും ശബരിമലയില്‍ നടക്കില്ല. സ്വര്‍ണ്ണ കൊള്ളയില്‍ ഇവര്‍ പ്രതിയാകുന്നത് അതുകൊണ്ടാണ്.
അതു പോലെയാണ് സ്ത്രീ പ്രവേശനവും. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ച ആ സംഭവത്തിലും ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ടാകണം. അങ്ങനെ ആ നാലു പേരും അഴിക്കുള്ളിലേക്ക് പോവുകയാണ്. ഇനിയും നവോത്ഥാനത്തിന് ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിക്കാലത്ത് ശ്രമിച്ചവരുണ്ട്. അവരിലേക്ക് സ്വര്‍ണ്ണ കൊള്ളയിലെ അന്വേഷണം നീളുമോ? നീളുമെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും സ്വര്‍ണ്ണ കൊള്ളയില്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അവരും അഴിക്കുള്ളിലാകുമെന്ന് തന്നെയാണ് സന്നിധാനത്തുള്ള ഭക്തര്‍ വിശ്വസിക്കുന്നത്. സ്വര്‍ണ്ണ കൊള്ളയും സ്ത്രീ പ്രവേശനവും നടക്കുന്ന സമയത്ത് ദേവസ്വം ബോര്‍ഡിന് രണ്ടു അംഗങ്ങള്‍ കൂടിയുണ്ടായിരുന്നു. അതിലൊരാളുടെ മകന്‍ ഐപിഎസുകാരനാണ്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പലതിലും ഈ ഐപിഎസുകാരന്റെ പേരും കേട്ടു. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് അംഗമായ ശങ്കര്‍ദാസ് അറസ്റ്റിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അങ്ങനെ വന്നാല്‍ അതും നിര്‍ണ്ണായകമായി മാറും. എന്നാല്‍ അടുത്ത ടോക്കണ്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെന്ന് കേരളം പറയുന്നു. പത്മകുമാറിന്റെ മൊഴി എത്തി നില്‍ക്കുന്നത് കടകംപള്ളിയിലേക്കാണ്. സ്വര്‍ണ്ണപ്പാളിക്കായി ഉണ്ണകൃഷ്ണന്‍ പോറ്റി അപേക്ഷ നല്‍കിയത് സര്‍ക്കാരിനാണെന്ന് പത്മകുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫയല്‍ ദേവസ്വം ബോര്‍ഡിലേക്ക് എത്തിയത്. ഇതോടെ കടകംപള്ളി കൂടി പ്രതികൂട്ടിലാകുകയാണ്. കഴിഞ്ഞ ദിവസം ? ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നാണ് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പൂര്‍ണ്ണമായും നുണയാണെന് വ്യക്തമാക്കുന്നതാണ് പത്മകുമാറിന്റെ മൊഴിയും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടും.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം ശബരിമല കൊള്ളയടിച്ചത് ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിച്ചാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ കാണുന്നത് ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ്. മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദന് മാത്രമെ കാണകയുള്ളുവെന്നും വി.ഡി. സതീശന്‍ പരിഹസിച്ചു. കേരളത്തിലെ ജനങ്ങള്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിക്ക് നല്‍കിയ അധികാരം ഉപയോഗിച്ചു കൊണ്ടാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചത്. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ടാണ് പോറ്റിക്കെതിരെ ദേവസ്വവും സര്‍ക്കാരും കേസ് നല്‍കാതിരുന്നതെന്ന ചോദ്യത്തിന് ഇതുവരെ മറുപടിയില്ല. പോറ്റി കുടുങ്ങിയാല്‍ സി.പി.എം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും അറിയാമായിരുന്നു. അതുകൊണ്ടാണ് പോറ്റിക്കെതിരെ കേസെടുക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറച്ചു വയ്ക്കാന്‍ കഴിയാത്തതു കൊണ്ടാണ് സി.പി.എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചത്. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയെ കുറിച്ച് കടകംപള്ളി സുരേന്ദ്രന്‍ നല്ല അഭിപ്രായം പറഞ്ഞത് പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. എസ്.ഐ.ടി അറസ്റ്റു ചെയ്ത ശേഷവും എന്‍ വാസു മികച്ച ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് കടകംപള്ളി ന്യായീകരിച്ചത്. വാസു തനിക്കെതിരെ മൊഴി കൊടുക്കുമെന്ന് പേടിച്ചാണ് കടകംപള്ളി വാസു വലിയ സംഭവമാണെന്നു പറഞ്ഞത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്ക വിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പ വിഗ്രഹം പോലും കൊള്ളയടിക്കുന്നവരായി സര്‍ക്കാര്‍ മാറി. അയ്യപ്പന്റെ സ്വര്‍ണം ഉള്‍പ്പെടെ അമൂല്യ വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. എന്തുകൊണ്ടാണ് ഒരു മുന്നണിയുടെ ഏറ്റവും പ്രധാനപ്പെട്ടവര്‍ ജയിലിലേക്ക് പോകുന്ന കാഴ്ചയാണ് കേരളം കാണുന്നത്. ഇക്കാര്യത്തില്‍ ഭരണ നേതൃത്വം മറുപടി പറയണം.
https://www.facebook.com/Malayalivartha


























