സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; രാവിലെ ഏഴ് മണിക്കും വൈകിട്ട് ഏഴ് മണിക്കും ഇടയ്ക്ക്

സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങിയേക്കും. സംസ്ഥാനത്തിന് പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവു വരുന്നതിനാല്‍ സംസ്ഥാനത്ത് 30 ന് (വെള്ളിയാഴ്ച) വൈദ്യുതി നിയന്ത്രണമുണ്ടായേക്കും. രാവിലെ ഏഴ് മണിക്കും വൈകിട്ട് ഏഴ് മണിക്കും ഇടയില്‍ നിയന്ത്രണമുണ്ടാകും.
റെയ്ച്ചൂര്‍ സബ് സ്‌റ്റേഷനിലും ഷോലാപ്പൂര്‍ ഔറംഗബാദ് 765 കെവി ലൈനിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ കുറവുണ്ടാകും. ഇതേതുടര്‍ന്ന് കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 676 മെഗാവാട്ടിന്റെ കുറവുണ്ടാകും.
https://www.facebook.com/Malayalivartha