ഉള്ളിൽ നീറുന്ന കുറ്റബോധം... അപ്പോഴത്തെ മാനസീകാവസ്ഥയില്‍ കഠാര കൊണ്ട് നെഞ്ചിൽ കുത്തിയിറക്കിയത് എന്റെ പൊന്നു മോളെയാണല്ലോ!!! പോലീസിന്റെ ചോദ്യം ചെയ്യലിൽ മാനസിക അസ്വാസ്ഥ്യം കാണിച്ച് രാജൻ

പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ പ്രണയിച്ചതും രജിസ്റ്റര്‍ വിവാഹം ചെയ്തതും അംഗീകരിക്കാനാവാത്തതിലുള്ള പകമൂലമാണ് പിതാവ് ക്രൂരകൃത്യം നടത്തിയതെന്നു പോലീസ്. അരീക്കോടു പൂവത്തിക്കണ്ടി സ്വദേശിനി ആതിര(21)യെയാണ് അച്ഛന്‍ രാജന്‍ കത്തികൊണ്ടു വയറ്റില്‍ കുത്തി കൊലപ്പെടുത്തിയത്. സ്വന്തം മകളെന്നുപോലും ഓർക്കാതെ കടുത്ത ജാതിവെറിമൂലം വിവാഹത്തലേന്നു മകളെ പിതാവ് കുത്തിക്കൊന്നതു അപ്പോഴത്തെ മാനസികാവസ്ഥയിലാണു കൊലപാതകമെന്നാണു പ്രതി പോലീസിനു നല്‍കിയ മൊഴി.
അരീക്കോട് പോലീസിന്റെ കസ്റ്റഡിയിലുള്ള രാജനെ ഇന്നലെ പോലീസ് വിശദമായി ചോദ്യംചെയ്തു. പ്രതി ചെറിയതോതില്‍ മാനസിക അസ്വാസ്ഥ്യം കാണിക്കുന്നതായി പോലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യ ആയി ജോലി നോക്കിയിരുന്ന ആതിര തീയ്യ സമുദായമാണ്. സൈന്യത്തില്‍ സേവനമുനഷ്ഠിക്കുന്ന പട്ടികജാതിക്കാരനായ കോഴിക്കോട് സ്വദേശി ബ്രിഗേഷുമായി ആതിര പ്രണയത്തിലായിരുന്നു.
രാജന്റെ ഭാര്യയും മറ്റുമക്കളും ബന്ധത്തിന് അനുകൂലമായിരുന്നു. എന്നാല്‍ രാജന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രശ്‌നങ്ങളെത്തുടര്‍ന്ന് അരീക്കോട് പോലീസ് സ്‌റ്റേഷനില്‍വച്ച് നടന്ന മധ്യസ്ഥചര്‍ച്ചയില്‍ ബന്ധുക്കളുടെയും മറ്റുള്ളവരുടേയും നിര്‍ബന്ധത്തിന് വഴങ്ങി വിവാഹമായി നടത്തിക്കൊടുക്കാമെന്നു രാജന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്നു മകളെ പൂവത്തികണ്ടിയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.
പിന്നീടു മകളെ പിന്തിരിപ്പിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്നലെ െവെകിട്ടു നാലുമണിയോടെ കല്യാണവീട്ടിലേക്ക് പ്രതി മദ്യപിച്ചെത്തുകയും ഭീകരാന്തരീക്ഷം ഉണ്ടാക്കുകയും വീട്ടുകാരോടും ബന്ധുക്കളോടും വഴക്കിടുകയും ആതിരയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ ആതിര അടുത്തുള്ള അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലേക്ക് ഓടിക്കയറി മുറിയില്‍ ഒളിച്ചു.
എന്നാല്‍ പിന്തുടര്‍ന്നെത്തിയ രാജന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു െകെയില്‍ കരുതിയിരുന്ന കഠാര ഉപയോഗിച്ച് വയറ്റില്‍ കുത്തുകയുമായിരുന്നു. പച്ചക്കറി അരിയാന്‍ ഉപയോഗിക്കുന്ന ചെറിയ കത്തിയാണ് ഉപയോഗിച്ചത്. ആതിരയെ ഉടന്‍തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇടക്ക് മൃഗവേട്ടക്ക് പോകുന്നയാളാണ് രാജന്‍. ഇടത് നെഞ്ചിന്റെ അടിയിലായി ഹൃദയത്തിലേക്ക് തറക്കുന്ന മുറിവാണ് മരണത്തിന് കാരണമായത്.
കൊലപാതകം കണ്ടു പരിഭ്രാന്തരായ നാട്ടുകാരോട് ആരും രക്ഷിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല എന്ന് രാജന്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. ബ്രിഗേഷിനെ പോലീസ് ചോദ്യംചെയ്യുമെന്നു മലപ്പുറം ഡിെവെ.എസ്.പി: ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. പ്രതിയെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























