ഇടുക്കി ജില്ലയിൽ ഒരു സ്ഥലത്തു നിന്നും 260 പേര്‍ കൂട്ടമായി ബിജെപിയിലേക്ക്; ഇടത്- വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളടക്കം നിരവധിപേരാണ് ബിജെപിയിൽ അംഗത്വം എടുത്തത്

ഇടുക്കി ജില്ലയിലെ ഉപ്പുതറയില്‍ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് നേതാക്കളടക്കം ഇരുനൂറ്റി അറുപതോളം ആളുകള്‍ കൂട്ടമായി ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട് . ഉപ്പുതറ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് നേതാവുമായ കെ.കെ. രാജപ്പന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ബിജു ഭദ്രന്‍, സിപിഎം മാട്ടുതാവളം ബ്രാഞ്ച് സെക്രട്ടറി ബാബു .സി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആളുകളാണ് ബിജെപിയില്‍ അംഗത്വം എടുത്തത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്‍ പുതിയ അംഗങ്ങൾക്ക് പാർട്ടിയിൽ അംഗത്വം നല്‍കി സ്വീകരിച്ചു. പാര്‍ട്ടി നേതാക്കളായ ശ്രീനഗരി രാജന്‍, സി. സന്തോഷ്, ഷാജി നെല്ലിപ്പറമ്പൻ , കെ. കുമാര്‍, സന്തോഷ് കൃഷ്ണന്‍, സ്റ്റീഫന്‍ ഐസക് ജോയി, എന്‍.വി.വിജയന്‍, ജെയിംസ് ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ടൗണില്‍ പ്രകടനവും നടത്തി.ഇത് ആദ്യമായാണ് ജില്ലയില്‍ ഒരു സ്ഥലത്ത് നിന്ന് ഇത്രയധികം ആളുകള്‍ ഒരുമിച്ച് ബിജെപി പാര്‍ട്ടിയിലെത്തുന്നത്.
https://www.facebook.com/Malayalivartha
























