ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...

വളരെ സന്തോഷത്തോടെ ജീവിച്ചു കൊണ്ടിരുന്ന ഭാര്യയും ഭർത്താവും പക്ഷെ ഇന്നലെ നാട് കേട്ടത് . അതിൽ ഒരാളുടെ അതിക്രൂര മരണം .
നെയ്യാറ്റിൻകരയ്ക്ക് സമീപം വ്ലാത്താങ്കരയിൽ നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതാണ് സംഭവം. പി.എസ്.സി കോച്ചിംഗ് സെന്ററിലെ അധ്യാപകനായ വിഷ്ണുനാഥ് (36) ആണ് തന്റെ ഭാര്യ അൽമയെ (33) അതിക്രൂരമായി കുത്തികൊലപ്പെടുത്തിയത്. ഒമ്പത് വർഷം മുമ്പ് ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് വ്ലാത്താങ്കര ആർ.സി ചർച്ചിന് സമീപമുള്ള ഇവരുടെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. ആ സമയം വിഷ്ണുവും അൽമയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അൽമയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. രക്തത്തിൽ കുളിച്ചുകിടന്ന അൽമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.കൊലപാതകത്തിന് ശേഷം ഒളിച്ചോടാൻ ശ്രമിക്കാതെ വിഷ്ണു നേരെ പോയത് അഭിഭാഷകനായ തന്റെ സഹോദരന്റെ അടുത്തേക്കാണ്.
"ഞാൻ അൽമയെ കൊന്നു" എന്ന് വിഷ്ണു സഹോദരനോട് വെളിപ്പെടുത്തിയതോടെയാണ് നാടിനെ നടുക്കിയ വിവരം പുറംലോകമറിയുന്നത്. ഉടൻ തന്നെ സഹോദരൻ പോലീസിനെ വിവരമറിയിക്കുകയും പാറശാല പോലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.വ്ലാത്താങ്കരയിൽ ഇന്നലെ കൊല്ലപ്പെട്ട അൽമ, അയൽക്കാരുമായി അകലം പാലിച്ചിരുന്നെങ്കിലും ഫെയ്സ്ബുക്കിൽ പതിനായിരം പേർ പിന്തുടരുന്ന വലിയ സുഹൃത്ത് വലയത്തിനുടമയായിരുന്നു. വിഷ്ണുനാഥ് – അൽമ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു.
ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പൂച്ചകൾക്കൊപ്പമുള്ളതും ഭർത്താവുമൊന്നിച്ചുള്ളതുമായ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അൽമയ്ക്ക് അതിനുള്ള പിന്തുണ നൽകിയിരുന്നത് വിഷ്ണുവെന്നാണ് ബന്ധുക്കളുടെ മൊഴി.പിന്നെ എന്തിനാണ് കൊലപ്പെടുത്തിയെന്ന് അടുത്ത ബന്ധുക്കൾക്കു പോലും അറിയില്ല. ‘കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു’ എന്നാണ് വിഷ്ണു പൊലീസിനു മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.
അൽമയുടെ അവസാന സമൂഹമാധ്യമ പോസ്റ്റ് ഈ മാസം 13ന് ഫെയ്സ്ബുക്കിൽ നിന്ന് ടാലന്റ് ബാഡ്ജ് നേടിയതിനെക്കുറിച്ചുള്ളതായിരുന്നു.വിഷ്ണുവും അൽമയും ഒമ്പത് വർഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. നാട്ടുകാർക്കും അയൽവാസികൾക്കും ഏറെ പ്രിയപ്പെട്ടവരായിരുന്നു ഈ ദമ്പതികൾ. പുറമെ വലിയ പ്രശ്നങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്ന കുടുംബത്തിൽ നിന്നും ഇത്തരമൊരു വാർത്ത കേട്ടതിന്റെ ഞെട്ടലിലാണ് പ്രദേശം.
https://www.facebook.com/Malayalivartha






















