ഷിയാസ് കരീമിനെ വിറപ്പിച്ച് യുവതി! നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി? ലക്ഷങ്ങളുടെ തട്ടിപ്പും പീഡനവും; ഷിയാസ് വീണ്ടും കുടുക്കിൽ!

ബിഗ് ബോസ് താരം ഷിയാസ് കരീം വീണ്ടും ഗുരുതരമായ നിയമക്കുരുക്കിലേക്ക്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിക്ക് പിന്നാലെ, നടനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൊച്ചി സ്വദേശിനിയായ യുവതി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
കേവലം പീഡനാരോപണം മാത്രമല്ല, തന്റെ നഗ്നദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എന്നും 49 ലക്ഷത്തോളം രൂപ പലതവണയായി തട്ടിയെടുത്തു എന്നുമാണ് യുവതി പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























