വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത യുവാക്കള്‍ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റിൽ. വാഹന പരിശോധനയ്ക്കിടെ പോലീസിനെ ഊതിക്കാന്‍ ശ്രമിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്ത നാല് യുവാക്കളാണ് അറസ്റ്റിലായത്. വെള്ളൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐയെ ഊതിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മൂര്‍ക്കോട്ടുപടി വെള്ളൂര്‍ റോഡിലെ മനയ്ക്കപ്പടി ഭാഗത്താണ് സംഭവം.
കഴിഞ്ഞദിവസം രാത്രി പോലീസ് വാഹന പരിശോധനക്കിടയിൽ കാറിലെത്തിയ നാലു പേരോട് മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ഊതാന്‍ പറഞ്ഞു. എന്നാൽ കാറിലെത്തിയവര്‍ തിരിച്ച് പോലീസിനോട് ഊതാന്‍ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാക്കൾ വെള്ളൂര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ മാധവന്റെ യൂണിഫോം വലിച്ചുകീറുകയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മോഹനനെയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിന് കടത്തുരുത്തി സ്വദേശികളായ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുടത്തുരുത്തി സ്വദേശികളായ സജി (42), സഹോദരന്‍ ഷിബു (45), അനന്തു (23), ജിബിന്‍ (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ വന്നതോടെ എസ്‌ഐ കെ.ആര്‍. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി പ്രതികളെ അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha
























