15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത് തടഞ്ഞ നൂറുകണക്കിന് സംഘികളെ ഒറ്റക്ക് നേരിട്ട ചങ്കൂറ്റമുള്ള ആ യുവാവ് ഇതാണ്...

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ ഒറ്റയ്ക്ക് നേരിട്ടത് ആലങ്ങാട് സ്വദേശിയായ മുഹമ്മദ് ഷാഫി. സിസേറിയന്‍ കഴിഞ്ഞ് ഇന്‍ഫെക്ഷന്‍ ബാധിച്ച സുഹൃത്തിന്റെ ഭാര്യയെയും, രോഗം ബാധിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ആശുപത്രിയിലെത്താക്കാനുള്ള നെട്ടോട്ടത്തിനിടയിലായിരുന്നു ഈ യുവാവ്.
ഇതിനിടയിലാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പറവൂര്‍ മണ്ഡലത്തില്‍ ബിജെപി നടത്തിയ ഹര്‍ത്താലിനിടയിലേക്ക് ചെന്ന് പെടുന്നത്. കുഞ്ഞിന് തീരെ സുഖമില്ലെന്നും, എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കണമെന്നും യുവാവ് കേണപേക്ഷിച്ചിട്ടും വണ്ടി കടത്തി വിടില്ലെന്ന് ബിജെപി പ്രവര്‍ത്തകരില്‍ ഒരാള്‍ തറപ്പിച്ച് പറയുകയാണ് ചെയ്തത്.
പിന്നീട് ചുറ്റും കൂടിയ പ്രവര്‍ത്തകര്‍ ഇയാളെ അസഭ്യം പറയുകയും, ബിജെപിയുടെ കൊടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തതോടെ യുവാവ് ക്ഷമ നശിച്ച് പ്രതികരിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി യുവാവിനെയും, സമരക്കാരെയും പിടിച്ചു മാറ്റി. അതേ സമയം സംഭവ സ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ടായിട്ടും സംഘര്‍ഷം ഉണ്ടാകുന്നതുവരെ അവര്‍ നിഷ്‌ക്രിയരായി നിന്നതിനെ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
പോലീസ് ഇടപെട്ടിട്ടും ചില ബിജെപി പ്രവര്‍ത്തകര്‍ യുവാവിന്റെ വാഹനത്തിന് വഴിയൊരുക്കാന്‍ കൂട്ടാക്കിയില്ല എന്നും സംഭവത്തിന് സാക്ഷിയായവര്‍ പറയുന്നു. നിന്നെ പിന്നെ എടുത്തോളാമെന്നും, പണിതരാമെന്നും വാഹനം കടന്ന് പോകുമ്പോൾ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുകയും ചെയ്തു. വരാപ്പുഴ പഞ്ചായത്തില്‍ ആകെ ഒരു വാര്‍ഡു മാത്രമുള്ള ബിജെപി ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍, ഈ സംസ്ഥാനം നേടിയാല്‍ എന്താകും അവസ്ഥ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്.
https://www.facebook.com/Malayalivartha
























