ഹാരിസണ്‍ മലയാളം ഭൂമി തിരിച്ചുപിടിക്കുന്നത്തിൽ നിന്ന് സർക്കാരിനെ ഹൈക്കോടതി തടഞ്ഞു ; ഇത് പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്ന് സുശീല ഭട്ട്

ഹാരിസണ്‍ മലയാളം പ്ളാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നത്തിൽ നിന്ന് സർക്കാരിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ഇത് സംബന്ധിച്ച പൊതു താൽപര്യ ഹർജികൾ ഹൈക്കോടതി തള്ളി. ഭൂമി തിരിച്ചു പിടിക്കുന്നത് അടിയന്തരമായി നിറുത്തിവയ്ക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, വന്‍കിട കന്പനികളുടെ നിലനില്‍പ് കേരളത്തിന് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസറായി നിയമിക്കപ്പെട്ട എം.ജി.രാജമാണിക്യം നല്‍കിയ റിപ്പോര്‍ട്ടും ഹൈക്കോടതി റദ്ദാക്കി. ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹര്‍ജികളും ഡിവിഷന്‍ ബെഞ്ച് തള്ളിയിട്ടുണ്ട്.2015 മേയ് 28നാണ് ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
അതേസമയം ഹാരിസണ്‍ കേസിലെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന ഹൈക്കോടതി വിധിയില്‍ ദുഃഖമുണ്ടെന്ന് കേസിലെ മുന്‍ പ്ലീഡന്‍ അഡ്വ.സുശീല.ആര്‍.ഭട്ട്. പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയാണിതെന്നും സുശീല ഭട്ട് പറഞ്ഞു. 2016 ജൂലൈ 16നാണ് റവന്യൂ വകുപ്പിന്‍റെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്പെഷല്‍ സര്‍ക്കാര്‍ പ്ലീഡറായിരുന്ന സുശീല ഭട്ടിനെ സ്‌ഥാനത്തു നിന്നും മാറ്റിയത്.
https://www.facebook.com/Malayalivartha
























