കെ.എസ്.ആര്‍.ടി.സിയെ രണ്ട് കൊല്ലത്തിനകം ലാഭത്തിലാക്കും ; ടോമിന്‍ തച്ചങ്കരിയെ പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചുകൊണ്ട് മന്ത്രിസഭ തീരുമാനം

ടോമിന്‍ തച്ചങ്കരിയെ പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ചുകൊണ്ട് മന്ത്രിസഭയോഗ തീരുമാനം. നിലവിൽ ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ.തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി.യായി നിയമിക്കാനും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ചുമതല നല്‍കാനും മന്ത്രിസഭയോഗ തീരുമാനിച്ചു. നിലവിൽ കെ.എസ്.ആര്‍.ടി.സി എം.ഡി.യായ എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കും. ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് പൊലീസ് ആധുനികവത്കരണത്തിന്റെ ചുമതല നല്‍കി.
നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കെ.എസ്.ആര്‍.ടി.സിയെ രണ്ട് കൊല്ലത്തിനകം ലാഭത്തിലാക്കുമെന്ന് തച്ചങ്കരി പറഞ്ഞു.
https://www.facebook.com/Malayalivartha
























