തിരുവനന്തപുരം ആർ.സി.സിയിൽ നിന്ന് രക്തം സ്വീകരിക്കുന്നിതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിച്ച പെൺകുട്ടി മരിച്ചു

റീജിണൽ കാൻസർ സെന്ററിൽ നിന്നും രക്തം സ്വീകരിക്കുന്നിതിനിടെ എച്ച്.ഐ.വി ബാധിച്ചെന്ന് സംശയിച്ചിരുന്ന കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ചെന്നൈയിലെ റീജണല്‍ ലബോറട്ടറിയില്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധയില്ലെന്നു നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണു രക്താര്‍ബുദത്തെത്തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി കുട്ടിക്കു റേഡിയേഷന്‍ തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു.
ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചെന്നു സംശയമുണര്‍ന്നത്. സംഭവത്തില്‍ ആര്‍സിസിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























