സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാകുന്നു ; വകുപ്പിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും എണ്ണം വർധിച്ചു വരുന്നതിൽ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെങ്ങന്നൂരിൽ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാകുകയാണ്. വകുപ്പിനെ ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പിണറായിക്ക് സാധിക്കുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ആറ് കസ്റ്റഡി മരണങ്ങളും 23 രാഷ്ട്രീയ കൊലപാതാകങ്ങളും ഉണ്ടായി. ഇതിന്‍റെയൊക്കെ പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനും വകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രിക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കരുതെന്നും സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ഇവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























