വെള്ളവുമായി എത്തിയപ്പോൾ എസ് ഐ വിരട്ടിയോടിച്ചു... പോലീസുകാർ രാത്രി മുഴുവൻ ശ്രീജിത്തിനെ ഉപദ്രവിച്ചു...; പോലീസിന്റെ ക്രൂരമുഖത്തെക്കുറിച്ച് ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തൽ

വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അമ്മ ശ്യാമളയുടെ മൊഴി. വീട്ടിലെത്തി മര്‍ദിച്ച ശ്രീജിത്തിനു വെള്ളം പോലും നല്‍കാന്‍ എസ് ഐ ദീപക് സമ്മതിച്ചില്ല. വെള്ളവുമായി എത്തിയപ്പോള്‍ എസ്‌ഐ വിരട്ടിയോടിച്ചു. എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ രാത്രി മുഴുവന്‍ ശ്രീജിത്തിനെ ഉപദ്രവിച്ചതായും ശ്യാമള പറഞ്ഞു.
ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നു സഹോദരന്‍ സജിതും ആരോപിച്ചു. വീട്ടിലും പൊലീസ് വാഹനത്തിലും സ്റ്റേഷനിലും ക്രൂരമര്‍ദനത്തിനിരയായി. തന്നെയും ശക്തമായി മര്‍ദിച്ചു. വാസുദേവന്റെ വീട് ആക്രമിച്ച ദിവസം താനും ശ്രീജിത്തും സ്ഥലത്തില്ലായിരുന്നുവെന്നും സജിത് വ്യക്തമാക്കി.
കേസിൽ ആളുമാറിയാണോ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പ്രാഥമിക അന്വേഷണ വിവരം ലഭിച്ചിട്ടില്ല. അന്വേഷണം വേഗം പൂര്‍ത്തിയാക്കുമെന്നും ഡിജിപി പറഞ്ഞു. കസ്റ്റഡി മരണക്കേസിലെ അന്വേഷണം പ്രത്യേക സംഘം ഇന്ന് ഏറ്റെടുക്കും. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് ലഭ്യമായേക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു കാത്തുനില്‍ക്കാതെ അന്വേഷണം തുടങ്ങാനാണു പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
വയറിനേറ്റ അതിക്രൂരമായ ആക്രമണമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന പൊലീസ് കസ്റ്റഡി മരണങ്ങളുടെ പേരില്‍ കടുത്ത പ്രതിസന്ധിയിലായി. ആളെ മാറി കസ്റ്റഡിയില്‍ എടുത്തതാണ് ശ്രീജിത്തിനെയെന്ന് കൂടി വ്യക്തമായതോടെ വിവാദങ്ങളെ പ്രതിരോധിക്കാന്‍ പോലും പൊലീസിന് കഴിയുന്നില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ശ്രീജിത്തിന്റെ നെഞ്ചിലും അടിവയറ്റിലും കൈയോ കാലോ ഉപയോഗിച്ച് മര്‍ദിച്ചതിന്റെ ക്ഷതങ്ങളുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























