സേഫ് സോണിൽ കളിച്ച് സത്താർ; അകത്താകുമെന്ന് കണ്ടപ്പോൾ സാലിഹിനെ കളത്തിലിറക്കി; ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്ത് മുൻ ഭാര്യയുടെ കാമുകനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയ സത്താറിനെ നാട്ടിലെത്തിക്കാൻ വൈകും

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ഖത്തർ വ്യവസായി ഓച്ചിറ പായിക്കുഴി സ്വദേശി അബ്ദുൾ സത്താറിനെ നാട്ടിലെത്തിക്കാൻ വൈകും. ഖത്തറിൽ ജിംനേഷ്യവും മാർജിൻ ഫ്രീയുൾമുൾപ്പെടെയുളള ബിസിനസ് സംരംഭങ്ങളുടെ ഉടമയായ സത്താർ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഖത്തറിൽ യാത്രാ വിലക്കുണ്ട്.
സത്താറിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ സഫിയ രാജേഷുമായി അടുപ്പത്തിലാകുകയും രാജേഷിന് പണം നൽകുകയും ചെയ്തതോടെ സാമ്പത്തിക പ്രതിസന്ധിലകപ്പെട്ട സത്താർ ഖത്തറിൽ പലരിൽ നിന്നും ബാങ്കുകളിൽനിന്നും ബിസിനസ് ആവശ്യത്തിനായി പണം കടമെടുത്തിരുന്നു.
സാമ്പത്തികമായി തകരുകയും ബിസിനസുകൾ പൊളിയുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ പലരും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നാലു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിലാണ് യാത്രാ വിലക്കുള്ളത്. വിലക്ക് നീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികൾ തുടങ്ങിയിട്ടുണ്ട്.
സത്താറും സഫിയയും ഒരുമിച്ചായിരുന്നപ്പോൾ നാട്ടിൽ പലയിടത്തും വസ്തുക്കളും വീടുകളും സമ്പാദിച്ചിരുന്നെങ്കിലും ബന്ധം പിരിഞ്ഞതോടെ ഇതൊന്നും വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇത് കാരണം ഖത്തറിലെ ഇടപാടുകൾ തീർക്കാനും കഴിഞ്ഞില്ല. രണ്ട് കോടിയിലേറെ രൂപയുടെ സാമ്പത്തിക ഇടപാട് സത്താറിന് ഖത്തറിലുള്ളതായാണ് സൂചന.
ഇത് തിരികെ നൽകി ഇടപാടുകൾ തീർത്ത് യാത്രാവിലക്ക് കോടതി പിൻവലിക്കുന്നത് വരെ കാത്തിരുന്നാലേ ഇയാളെ കേസുമായി ബന്ധപ്പെട്ട് പൊലീസിന് വിട്ടുകിട്ടൂ. അതേസമയം സാലിഹിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കേസിൽ പ്രതിചേർത്ത ഇയാൾക്കെതിരായ എഫ്.ഐ.ആറും മറ്റ് തെളിവുകളും സഹിതം ഇന്റർപോൾ സഹായത്തോടെ ഖത്തറിൽ അറസ്റ്റ് രേഖപ്പെടുത്താനും നാട്ടിലെത്തിക്കാനും കഴിയുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























