തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രി മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ ക്ഷുദ്രജീവികളുടെ ആഹാരം ; മൃതദേഹങ്ങളിൽ പലതും ഉറുമ്പിൽപൊതിഞ്ഞും എലികടിച്ചതുമായ നിലയിൽ

തൃശൂര്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലെ മേര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങളോട് അവഗണന. മൃതദേഹങ്ങൾ എലി കടിക്കുന്നതായും ഉറുമ്പുപൊതിയുന്നതായും പരാതി. ആശുപത്രിയില്‍ ഫ്രീസര്‍ സംവിധാനം ഇല്ലാതത്താണ് പ്രതിസന്ധിക്ക് കാരണം. പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ എത്തുമ്പോള്‍ ഉറുമ്പുകള്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണ് കാണാൻ കഴിയുന്നത്തെന്ന് പോലീസ്.
ആശുപത്രിയുടെ മോർച്ചറിയെ പറ്റി മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്. താലൂക്ക് വികസന സമിതിയിൽ ട്രാഫിക്ക് പോലിസ് എസ് ഐ തോമസ് വടക്കന്‍, മൃതദേഹങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള ഈ വിഷയം ചൂണ്ടിക്കാട്ടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുചെല്ലുമ്പോള്‍ പോലിസ് രേഖപ്പെടുത്തിയ മുറിവുകളേക്കാള്‍ കൂടുതല്‍ മുറിവുകള്‍ മൃതദേഹത്തില്‍കാണുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് മോര്‍ച്ചറിയില്‍ മൃതദേഹം എലി കടിക്കുന്നതായി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ അപകട മരണങ്ങളില്‍ മൃതദേഹങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ കേസുകളെ ബാധിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമായി മോര്‍ച്ചറിയില്‍ ഫ്രീസര്‍ സ്ഥാപിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടു.
മുന്‍സിപ്പാലിറ്റിയുടെ അനാവസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എന്നാല്‍ മോര്‍ച്ചറിയെ കുറിച്ച് ആരും തന്നോട്‌ഇ ത്തരത്തില്‍ പരാതി അറിയിച്ചിട്ടില്ലെന്നും താലുക്കാശുപത്രി സൂപ്രണ്ട് മിനിമോള്‍ പറഞ്ഞു.
മോര്‍ച്ചറിയുടെ വികസനത്തിനായി 70 ലക്ഷത്തിന്റെ റിക്വയര്‍മെന്റ് എസ്റ്റിമേറ്റ് സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും അക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരമായി അഞ്ചു ലക്ഷം നവീകരണത്തിനായി നഗരസഭ മാറ്റി വെച്ചിട്ടുണ്ടെന്നും എലികളും മറ്റുക്ഷുദ്രജീവികളും കയറാത്ത വിധം ഹോളുകള്‍ അടച്ച് മോര്‍ച്ചറി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുപ്രണ്ട് അറിയിച്ചു.
https://www.facebook.com/Malayalivartha
























