കേരള പോലീസില്‍ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 1129 ക്രിമിനല്‍ കേസ് പ്രതികള്‍ ; സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംഭവിച്ചത് ആറ് കസ്റ്റഡി മരണങ്ങൾ

കേരള പോലീസില്‍ 1129 പേര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോർട്ട്. വിവരാവകാശ രേഖയിലാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തുന്നത്. സ്ത്രീ പീഡനം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കല്‍, കസ്റ്റഡി മര്‍ദ്ദനം എന്നീ കേസുകളിലാണ് പോലീസുകാര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളിൽ വകുപ്പുതല അന്വേഷണം അല്ലാതെ കാര്യമായ നടപടികളൊന്നും ഇവര്‍ക്കെതിരെ നടന്നിട്ടില്ല. 10 ഡിവൈഎസ്‌പിമാര്‍, 46 സിഐമാരും എസ്‌ഐമാരും, 230 എഎസ്‌ഐ റാങ്കിലുള്ള പോലീസുകാര്‍ എന്നിവര്‍ ക്രിമിനൽ പട്ടികയിൽ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വരാപ്പുഴയിലെ ശ്രീജിത്തിന്‍റെതുൾപ്പെടെ ആറ് കസ്റ്റഡി മരണങ്ങൾ നടന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























