മൈക്രോ ഫിനാന്‍സ് കേസിൽ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തളളി കോടതി ; കേസ് മുതിര്‍ന്ന ഐ .പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം ; കേരളം മുഴുവന്‍ അന്വേഷണ പരിധിയില്‍ വരണമെന്ന് ഹൈക്കോടതി

മൈക്രോഫിനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്ന് ഹൈകോടതി. കേസിലെ എഫ്.ഐ .ആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈകോടതി അറിയിച്ചു. കേസ് മുതിര്‍ന്ന ഐ .പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം. തട്ടിപ്പ് എസ്.എന്‍.ഡി.പി ശാഖകളില്‍ മാത്രമല്ല കേരളം മുഴുവന്‍ അന്വേഷണം നടത്തണം. വിജിലന്‍സിന് പുറത്തുള്ള ഉദ്യോഗസ്ഥരുടെ സഹായവും തേടാമെന്നും ഹൈകോടതി വ്യക്തമാക്കി.
അതേ സമയം, പിന്നാക്ക കോര്‍പ്പറേഷന്‍ മുന്‍ എം.ഡി എന്‍ നജീബിനെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്.ഐ .ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വെള്ളാപ്പള്ളി ഉള്‍പ്പടെ അഞ്ച് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. എം.കെ സോമന്‍, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ.കെ മഹേശ്വര്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം.ഡി നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
https://www.facebook.com/Malayalivartha
























