ശ്രീജിത്തിന്റെ കസ്റ്റഡിമരണം: അഞ്ച് ഡോക്ടർമാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; ശ്രീജിത്തിന് മര്‍ദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്

ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. അഞ്ച് ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ശ്രീജിത്തിന് മര്‍ദനമേറ്റത് എങ്ങനെയെന്ന് കണ്ടെത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്നുള്ള സംശയം ബലപ്പെട്ടതിനു പിന്നാലെയാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകള്‍ സംഘം വിലയിരുത്തും. ശ്രീജിത്തിന്റെ പേശികള്‍ക്ക് ചതവുണ്ടെന്നും ശരീരത്തില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകുന്നുണ്ട്. ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മര്‍ദിച്ചതെന്നുള്ള സൂചനയും റിപ്പോര്‍ട്ടിലുണ്ട്.
ഗൃഹനാഥൻ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം ഏറ്റില്ലെന്നായിരുന്നു പോലീസിന്റെ വാദം.
അതുകൊണ്ട് തന്നെ കസ്റ്റഡി മരണം അല്ലെന്നും വരുത്താനായിരുന്നു ശ്രമം. വീടാക്രമണത്തിനിടെ ശ്രീജിത്തിന് മര്‍ദ്ദനമേറ്റുവെന്നും അതാണ് മരണ കാരണമെന്നും പൊലീസ് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീടാക്രമണത്തില്‍ പോലും ശ്രീജിത്ത് പങ്കാളിയായിരുന്നില്ല. ശ്രീജിത്തിന്റെ അനുജന്‍ സജിത്തായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സജിത്തിനെ പിടികൂടാനെത്തിയ പൊലീസ് വീട്ടിലുണ്ടായിരുന്ന ശ്രീജിത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയ മഫ്തി പൊലീസ് ,ഉറങ്ങിക്കിടന്ന ഇരുവരെയും പിടികൂടുമ്പോൾ ജ്യേഷ്ഠന്‍ ശ്രീജിത്ത് പ്രതിയല്ലെന്ന് സജിത്ത് വിളിച്ചു പറഞ്ഞിരുന്നു. അത് ചെവിക്കൊള്ളാതെ ശ്രീജിത്തിനെ വലിച്ചിഴച്ച് ബൂട്ടിന് ചവിട്ടിയാണ് പൊലീസുകാര്‍ വാഹനത്തില്‍ കയറ്റിയത്.
കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷന്‍ പറഞ്ഞു. ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു.
വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടര്‍ച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനില്‍ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിേെനാടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. അതിനിടെ ശ്രീജിത്ത് കസ്റ്റഡിയിലായിരിക്കെ മരിച്ച സംഭവത്തോടെ കൂട്ടുപ്രതികളുടെ ബന്ധുക്കളും ആശങ്കയറിച്ച് രംഗത്തെത്തി. ശ്രീജിത്തിന്റെ ഒപ്പം അറസ്റ്റിലായവര്‍ക്കും ഗുരുതരമായ മര്‍ദ്ദനം ഏറ്റതായി ബന്ധുക്കള്‍ പ്രതികരിച്ചു.
ആശുപത്രിയിലായപ്പോള്‍ ആരും ലോക്കപ്പ് മര്‍ദ്ദനത്തെ പറ്റി പരാതി പറഞ്ഞില്ലെന്നാണ് റൂറല്‍ എസ് പിയുടെ വാദം. എന്നാല്‍ പരാതി പറഞ്ഞിരുന്നുവെന്നും അത് ആരും ഗൗനിച്ചില്ലെന്നും ശ്രീജിത്തിന്റെ കുടുംബം പറയുന്നു. മരിച്ചതോടെ മനുഷ്യാവകാശ കമ്മീഷന്‍ എത്തി. ഇതോടെ വിഷയം മാധ്യമ ശ്രദ്ധയിലുമെത്തി. പൊലീസ് മര്‍ദ്ദനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























