Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് 6 കുടുംബാംഗങ്ങള്‍ ഒഴുകിപ്പോയ ഇന്താക്കാരനായ യുവാവ് സംഭവം വിവരിക്കുന്നു!

21 MAY 2019 01:32 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് 6 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുംബൈ സ്വദേശി സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ ഹൃദയംപൊട്ടി ചോദിക്കുന്നു, ദൈവമേ.. ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു...ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്..?

നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ഒമാനില്‍ ഫാര്‍മസിസ്റ്റായ ഈ യുവാവ് ബനീ ഖാലിദ് തടാകം കാണാന്‍ ചെന്നപ്പോഴായിരുന്നു ദുരന്തം മലവെള്ളപ്പാച്ചിലായി എത്തിയത്. പിതാവ് ഖാന്‍, മാതാവ് ശബാന, ഭാര്യ അര്‍ഷി, മകള്‍ സിദ്ര(4), മകന്‍ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകന്‍ നൂഹ് എന്നിവരാണ് ഒലിച്ചുപോയത്.

ടൈംസ് ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംഭവം വിവരിക്കുന്നു: 'നല്ല വെളിച്ചമുള്ള ദിവസമായിരുന്നു ഞങ്ങള്‍ ഇബ്രയില്‍ നിന്ന് കാറില്‍ വാദി ബനീ ഖാലിദിലേയ്ക്ക് യാത്ര പുറപ്പെട്ടത്. നല്ല ചൂടുമുണ്ടായിരുന്നു. ആകാശം മേഘാവൃതമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വാദിയുടെ സമീപത്ത് നില്‍ക്കുമ്പോള്‍ പെട്ടെന്ന് മഴ ചാറാന്‍ തുടങ്ങി.ഉടന്‍ കാറില്‍ കയറി അവിടെ നിന്ന് മാറാന്‍ തീരുമാനിച്ചു. കൂടിപ്പോയാല്‍ 10 മിനിറ്റിനകം മഴ നിലയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, പ്രതീക്ഷകള്‍ക്ക് വിപരീതമായി മഴ ശക്തിപ്പെട്ടു. ഇടയ്ക്ക് ഒരു സ്വദേശി ഞങ്ങളോട് പറഞ്ഞു, ഇത് കുറച്ച് അപകടം പിടിച്ച സ്ഥലമാണ്. പെട്ടെന്ന് പോയിക്കോളൂ എന്ന്. കുറച്ച് ഉയര്‍ന്ന ഭാഗത്തുള്ള പ്രധാന റോഡിലേയ്ക്ക് പോകാനും വരാനും ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചുറ്റും കറുത്തിരുണ്ട് ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപപ്പെട്ടു.എനിക്കൊന്നും പറയാനോ മറ്റോ സാധിച്ചില്ല. കാറിന്റെ ചില്ലുകളില്‍ മൂടല്‍മഞ്ഞ് നിറഞ്ഞ് പുറംകാഴ്ചകളൊന്നും കാണാന്‍ പറ്റാതായി. കാറിനകത്ത് നിന്നുള്ള ഉച്ഛ്വാസ വായു പോലും അകത്ത് തങ്ങിനിന്നു.

ദൈവമേ, ഞങ്ങളെ പരീക്ഷിക്കരുതേ.. ചെറിയ കുട്ടികളാണ് ഞങ്ങളുടെ കൂടെയുള്ളത് എന്നെല്ലാം പറഞ്ഞ് എല്ലാവരും കരഞ്ഞുകൊണ്ട് പ്രാര്‍ഥിച്ചു. ഒടുവില്‍ എങ്ങനെയെങ്കിലും കാര്‍ മുകള്‍ഭാഗത്തെത്തി. അപ്പോഴേയ്ക്കും മണല്‍നിറഞ്ഞ വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയിരുന്നു. ഇനിയും മുന്നോട്ടു പോയാല്‍ അപകടത്തില്‍പ്പെടുമെന്ന് കരുതി ഞാന്‍ കാര്‍ പിന്നോട്ടെടുത്ത് ഒരു മതിലിനോട് ചേര്‍ത്ത് നിര്‍ത്തി. 28 ദിവസം പ്രായമുള്ള മകന് മഴ കൊണ്ട് അസുഖം പിടിച്ചാലോ എന്നാലോചിച്ച് എല്ലാവരും കാറിനകത്ത് തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്, കാര്‍ ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. ഒടുവില്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തന്നെ തീരുമാനിച്ചു. വാതില്‍ തുറന്നപ്പോള്‍ എന്റെ മകള്‍ വെള്ളത്തില്‍ വീണു. അവളെ പിടിക്കാന്‍ എന്റെ പിതാവ് ശ്രമിച്ചെങ്കിലും അദ്ദേഹവും വെള്ളത്തില്‍വീണു.

പിതാവിന് നീന്തലറിയില്ലായിരുന്നു. മകളും പിതാവും വെള്ളത്തില്‍ ഒലിച്ചുപോയി. ഇതെല്ലാം കണ്ട് നിലവിളിക്കാനേ കാറിലുണ്ടായിരുന്ന എനിക്കും മാതാവ്, ഭാര്യ എന്നിവര്‍ക്കും കഴിഞ്ഞുള്ളൂ. വൈകാതെ കാര്‍ വെള്ളത്തില്‍ ഒലിച്ച് വാദി(തടാകം)യിലേയ്ക്ക് നീങ്ങി. രണ്ട് വയസുകാരനായ മകനെവിടെയാണെന്ന് എനിക്ക് ഓര്‍ക്കാനേ സാധിക്കുന്നില്ല. എന്റെ ഭാര്യ പിഞ്ചു കുഞ്ഞിനെ എടുത്തിരിക്കുകയായിരുന്നു. ഒഴുക്കില്‍ കാര്‍ തടാകത്തിലേയ്ക്ക് പതിച്ചു. ഞാന്‍ കാറില്‍ നിന്ന് തെറിച്ചു പുറത്തുവീണു. മണല്‍ നിറഞ്ഞ വെള്ളം വയറിനകത്തേയ്ക്ക് പോയി. എനിക്ക് ആദ്യം ഒരു പാറയിലും പിന്നീട് ഈന്തപ്പനയോലയിലും പിടിത്തം കിട്ടി. അതില്‍പിടിച്ച ഞാന്‍ പാറയില്‍കയറി നിന്നു നിസഹായതയോടെ തിരിഞ്ഞുനോക്കിയപ്പോള്‍ അവിടെ ഒന്നും കാണാനില്ലായിരുന്നു.

എനിക്ക് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ. ഞാന്‍ മലനിരകളുടെ മുകളിലെത്തി നോക്കിയെങ്കിലും അകലെ റഡാര്‍ വെളിച്ചമല്ലാതെ ചുറ്റുവട്ടത്തൊന്നും ആരെയും കാണാനില്ലായിരുന്നു. പിന്നീട് ഞാന്‍ മറ്റൊരു മലമുകളില്‍ കയറി. അകലെ കുറേ വീടുകള്‍ കണ്ടു അങ്ങോട്ടേയ്ക്ക് നീങ്ങി. ഒരു വീടിന് മുന്നില്‍ നിന്നപ്പോള്‍ ഒരു സ്ത്രീ വാതില്‍ തുറന്നു. ഞാന്‍ സംഭവം പറഞ്ഞപ്പോള്‍ അവര്‍ അവിടെ നില്‍ക്കാന്‍ അനുവദിച്ചു. എന്റെ നാല് വയസുകാരിയായ മകളും രണ്ട് വയസുകാരനായ മകളും പിഞ്ചുകുഞ്ഞുമടക്കം ആരുമിനി തിരിച്ചുവരില്ലേ എന്ന് ഞാന്‍ ഭയക്കുന്നു.. -സര്‍ദാര്‍ ഫസല്‍ അഹമ്മദിന്റെ വാക്കുകള്‍ മുറിഞ്ഞു.

ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ സംഭവം വലിയ ഞെട്ടലാണുണ്ടാക്കിയത്. കുടുംബത്തിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (8 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (13 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (39 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (52 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (2 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (5 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends