ഉത്തരേന്ത്യയിലെ കഠിനമായ ചൂടില്‍ കേരള എക്‌സ്പ്രസിലെ നാലു തീര്‍ത്ഥാടകര്‍ മരിച്ചു

ഉത്തരേന്ത്യയിലെ കഠിനമായ ചൂടില്‍ കേരള എക്‌സ്പ്രസില്‍ തമിഴ്‌നാട്ടിലേക്ക് തിരിച്ച നാലുതീര്‍ഥാടകര്‍ മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം ന
ന്നത്. കാശിക്കു തീര്‍ഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തില്‍പ്പെട്ട ഇവര്‍ ആഗ്രയില്‍ നിന്നാണ് ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസില്‍ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവര്‍. തീര്‍ഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനു മേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടില്‍ ഇവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ഝാന്‍സിയിലെത്തി റെയില്‍വേ ഡോക്ടര്‍ പരിശോധിക്കുമ്പോഴാണ് മരിച്ചതായി സ്ഥിരീകരിച്ചത്. കൊടുംചൂട് മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഉഷ്ണം താങ്ങാനാവുന്നില്ലെന്ന് ഇവര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ അധികൃതരോട് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാനാവൂ. തിങ്കളാഴ്ച 48.1 ഡിഗ്രിയായിരുന്നു ഝാന്‍സിയിലെ ചൂട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലേക്ക് അയക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നീരജ് അംബിഷത് പറഞ്ഞു.
"
https://www.facebook.com/Malayalivartha