" കോൺഗ്രസ് അട്ടകളെ, ഞാൻ പറയുന്നത് കേൾക്കു....." ചാനൽ ചർച്ചയ്ക്കിടെ അർണാബ് ഗോസ്വാമിയുടെ ആക്ഷേപം..

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകരിൽ ഒരാളാണ് അർണാബ് ഗോസ്വാമി. നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ടവരിൽ ഒരാൾ. മുകേഷ് അംബാനി മുടങ്ങാതെ കാണാൻ ആഗ്രഹിക്കുന്ന വാർത്ത അവതാരകൻ. രാജ്യത്ത് നടക്കുന്ന പ്രധാന വാർത്തകളെ വഴിതിരിച്ചുവിടുകയോ വളച്ചോടിക്കുകയോ ചെയ്യാൻ പ്രധാന പങ്ക് വഹിക്കുന്നു. സമകാലീന ഇന്ത്യയുടെ വാർത്തകൾ എങ്ങനെ പോകും എന്ന് ദീർഘവീക്ഷണം നടത്താൻ കെൽപ്പുണ്ട് എങ്കിലും പലപ്പോഴും വിളിച്ചുവരുത്തി അധിഷേപിക്കാറാണ് പതിവ്. അത്തരത്തിൽ ഒരു ചാനൽ ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ കോൺഗ്രസ് അനുഭാവികളെ കോൺഗ്രസ് അട്ടകളാണെന്ന് വിശേഷിപ്പിക്കുകയായിരുന്നു.
കർണാടക രാഷ്ട്രീയത്തിലെ പ്രതിസന്ധിയുമായുള്ള ചര്‍ച്ചയ്ക്കിടെ അതിഥികളെ അവഹേളിക്കുന്ന റിപ്പബ്ലിക് ചാനല്‍ മേധാവിയുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് രണ്ടുപേര്‍ ഇറങ്ങിപ്പോയതും . തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗാര്‍ഗ ചാറ്റര്‍ജിയും കശ്മീരില്‍ നിന്നുള്ള അതിഥിയുമാണ് ഇറങ്ങിപ്പോയാത്.
കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളെ കാപട്യക്കാരെന്നാണ് ഗോസ്വാമി ചര്‍ച്ചയില്‍ വിശേഷിപ്പിച്ചത്. ‘കോണ്‍ഗ്രസ് അട്ടകളേ ഞാന്‍ പറയുന്നത് കേള്‍ക്കൂ, ഞാന്‍ നിങ്ങളോട് ഒരുകാര്യം ചോദിക്കട്ടെ, ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ കാര്യം മറന്നോ. ബി.ജെ.പി നിങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കുന്നുവെന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. എന്തായിരുന്നു ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നടന്നത്, വിസ്‌കിയും മദ്യക്കുപ്പിയും നിങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കുകയായിരുന്നില്ലേ. ലജ്ജ തോന്നുന്നു’ എന്നാണ് അര്‍ണബ് പറഞ്ഞത്.
2018 മെയില്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ച കാര്യം ചൂണ്ടിക്കാട്ടി അര്‍ണബ് തുടര്‍ന്നു, ‘ നിങ്ങള്‍ ചെയ്യുമ്പോള്‍ അത് പ്രശ്‌നമില്ല, പക്ഷേ അവര്‍ ചെയ്യുമ്പോള്‍, അത് കുറ്റകൃത്യമാകുന്നു. നിങ്ങള്‍ കാപട്യക്കാരാണ്.’
അര്‍ണബിനെ വ്യക്തിപരമായി അവഹേളിച്ചതിനു പിന്നാലെയാണ് തൃണമൂല്‍ നേതാവ് ചര്‍ച്ചയില്‍ നിന്നും പുറത്തുപോയത്. കോമാളിയെന്ന് യാതൊരു പ്രകോപനവുമില്ലാതെ അര്‍ണബ് ഗാര്‍ഗ ചാറ്റര്‍ജിയെ വിളിച്ചതാണ് അദ്ദേഹത്തെ രോഷാകുലനാക്കിയത്. തുടര്‍ന്ന് അര്‍ണബിന്റെ പിതാവിനെ ചാറ്റര്‍ജി അവഹേളിക്കുകയായിരുന്നു. ഇതോടെ ചാറ്റര്‍ജിയോട് അര്‍ണബ് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കാശ്മീരിൽ നിന്നുള്ള അതിഥിയും ഇറങ്ങിപ്പോകുകയായിരുന്നു.
രണ്ടാം യു.പി.എ ഭരണകാലത്ത് നിരന്തരമായ അഴിമതിക്കഥകള്‍ പുറത്തെത്തിച്ചു കൊണ്ട് ആ സര്‍ക്കാരിനെ ചുരുട്ടിക്കെട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരിലൊരാളാണ് അര്‍ണാബ് ഗോസ്വാമി. മുസ്ലീങ്ങള്‍, കാശ്മീര്‍, പാക്കിസ്ഥാന്‍, ഭീകരവാദം എന്നിങ്ങനെയായിരുന്നു അയാളുടെ പ്രധാനപ്പെട്ട വിഷയങ്ങള്‍. പക്ഷേ ഇതിലൊന്നിലും സാധ്യമായ ചര്‍ച്ചകള്‍ ഉണ്ടായില്ല, മറിച്ച് ഒരു ഭൂരിപക്ഷതാവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയാള്‍ വിഷയങ്ങളുടെ മെറിറ്റിനെ അട്ടിമറിച്ചത്.
ഇത്തവണ പഞ്ചാബിലെ ഗുരുദ്വാസ് പൂരില്‍ നിന്നും മല്‍സരിച്ച സണ്ണി ഡിയോളിന്റെ മുന്നേറ്റത്തെ കുറിച്ച് സംസാരിച്ചപ്പോൾ ബോളിവുഡ് നടി സണ്ണി ലിയോണായതും ഗോസ്വാമിക്ക് ഒത്തിരിയേറെ ട്രോളുകൾ നേരിടേണ്ടി വന്നു. ഷട്ട് അപ്പ് റിപ്പബ്ലിക്ക് ടിവി എന്ന് പറഞ്ഞു സംഘ[റിവർ തന്നെ രംഗത്ത് വന്നതും ഈ ഇടയ്ക്കായിരുന്നു.
https://www.facebook.com/Malayalivartha