ഇന്ത്യന്‍ സൈന്യത്തെ തടഞ്ഞ് ചൈനീസ് സൈന്യം ; കലുഷിതമായി ഇന്ത്യ ചൈന അതിര്‍ത്തി

ജമ്മു കശ്മീര്‍ വിഷയില്‍ ഇന്ത്യപാക്കിസ്ഥാന്‍ ഭിന്നത രൂക്ഷമായിരിക്കെ മറ്റൊരു ഭാഗത്തുള്ള ചൈനാ അതിര്‍ത്തിയില്‍ സംഘര്‍ഷവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ബുധനാഴ്ചയാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നത്. 134 കിലോമീറ്റര്‍ നീളമുള്ള പാങ്കോങ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇരുരാജ്യങ്ങളിലെയും സൈനികര്‍ നേര്‍ക്കുനേര്‍ വരികയായിരുന്നു. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലുള്ളതാണ് അവിടെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.
അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യയുടെ പ്രത്യേക സൈനിക അഭ്യാസം നടക്കാനിരിക്കുകയാണ് ഇതിനിടയിലാണ് ഈ സംഭവം എന്നതും ഏറെ ശ്രദ്ദേയമാണ്. കാലാള്‍പ്പടയ്ക്കു പുറമേ, ആര്‍ട്ടിലറി, സിഗ്നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റാണ് ഐബിജി. അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ കാലാള്‍പ്പടയെക്കാള്‍ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നല്‍കിയത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യൂണിറ്റ് അതിര്‍ത്തിയിലെ സേനാ നടപടികള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കും.
സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും ഐബിജിയില്‍ ഉള്ളത്. ഒരു യൂണിറ്റില്‍ 5,000 സേനാംഗങ്ങള്‍. ശത്രുസേനയ്‌ക്കെതിരായ മിന്നലാക്രമണങ്ങള്‍ക്കു കര, വ്യോമ, നാവിക സേനകളിലെ കമാന്‍ഡോ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി 'ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍' എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയില്‍ രൂപം നല്‍കിയിരുന്നു. ചെനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് 'ഹിം വിജയ്' എന്ന പേരില്‍ പുതുതായി രൂപീകരിച്ച യുദ്ധസജ്ജമായ കരസേനാ യൂണിറ്റിന്റെ അഭ്യാസം നടത്തുന്നതും. എന്നാല്‍ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചൈന പറയുന്നത്.
ഇന്ത്യന്‍ സൈന്യം പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണു പുറത്തുവരുന്ന വിവരം. തുടര്‍ന്ന് ഇരുവിഭാഗങ്ങളും പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രതിനിധി ചര്‍ച്ചയിലൂടെ ബുധനാഴ്ചത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖ സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഇതിനു പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യയുടെ പ്രത്യേക സൈനിക അഭ്യാസം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് 'ഹിം വിജയ്' എന്ന പേരില്‍ പുതുതായി രൂപീകരിച്ച യുദ്ധസജ്ജമായ കരസേനാ യൂണിറ്റിന്റെ (ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് ഐബിജി) അഭ്യാസം നടത്തുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചൈന പറയുന്നത്.
https://www.facebook.com/Malayalivartha