കാര്യം കാണാന്‍ ബി.ജെ.പിയും വേണം, പിണറായി ശിവസേനയിലേയ്‌ക്കോ; സര്‍ക്കാര്‍ രൂപീകരണത്തിനു സന്നദ്ധത ആരാഞ്ഞ് എന്‍സിപിക്കു ഗവര്‍ണറുടെ കത്ത് ലഭിച്ചതോടെ മഹാരാഷ്ട്രയില്‍ വീണ്ടും വഴിത്തിരിവ്

സര്‍ക്കാര്‍ രൂപീകരണത്തിനു സന്നദ്ധത ആരാഞ്ഞ് എന്‍സിപിക്കു ഗവര്‍ണറുടെ കത്ത് ലഭിച്ചതോടെ മഹാരാഷ്ട്രയില്‍ വീണ്ടും വഴിത്തിരിവ്. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം നീണ്ടതാണു നിര്‍ണായകമായത്. രാത്രി ഒന്‍പതിന് എന്‍സിപി നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ സന്ദര്‍ശിച്ചു. പിന്തുണ തെളിയിക്കാന്‍ ഇന്നു രാത്രി 8.30 വരെയാണു സമയം. കോണ്‍ഗ്രസുമായി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കുമെന്ന് എന്‍സിപി വ്യക്തമാക്കി. ശിവസേനയ്ക്കു ഗവര്‍ണര്‍ നിശ്ചയിച്ച സമയപരിധി രാത്രി ഏഴരയായിരുന്നു. എന്‍സിപിയുമായി ചര്‍ച്ച തുടരുമെന്ന് അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെ കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ സേന അനിശ്ചിതത്വത്തിലായി.
കോണ്‍ഗ്രസ്, എന്‍സിപി പിന്തുണക്കത്തുകള്‍ ഇല്ലാതെ ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ ശിവസേനാ സംഘം ഗവര്‍ണറെ കണ്ടു. സമയം നീട്ടിനല്‍കാന്‍ വിസമ്മതിച്ച ഗവര്‍ണര്‍ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ ക്ഷണിക്കുകയും ചെയ്തു.
രാജി ഫലത്തില്‍, എന്‍ഡിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയുടെ പിന്മാറ്റവുമായി. ലോക്‌സഭയില്‍ 18 എംപിമാരാണു സേനയ്ക്കുള്ളത്.
ഒരു ദിവസം മുഴുവന്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പുറത്തുനിന്നു പിന്തുണയ്ക്കുമെന്നും സേനാ എന്‍സിപി സര്‍ക്കാര്‍ നിലവില്‍ വരുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു.
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി മുംബൈയിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിലും ചര്‍ച്ച നടത്തുകയും ചെയ്തു. ആശംസ മാത്രം നേര്‍ന്ന് സോണിയ സംസാരം അവസാനിപ്പിച്ചു.
സേനയ്‌ക്കൊപ്പം നില്‍ക്കാന്‍ എംഎല്‍എമാര്‍ക്കു സമ്മതമാണെങ്കിലും ഹൈക്കമാന്‍ഡ് സംശയിച്ചുനില്‍ക്കുന്നതാണു കോണ്‍ഗ്രസ് തീരുമാനം വൈകാന്‍ കാരണം. എങ്കിലും, ബിജെപി ഇതര സര്‍ക്കാരിനുള്ള നീക്കങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണു സൂചന. ബിജെപിയോടു ചാഞ്ഞുനിന്നിരുന്ന മൂന്നു സ്വതന്ത്രര്‍ ശിവസേനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രാജ്ഭവനിലെത്തി വെട്ടിലാകുകയും ചെയ്തു.
https://www.facebook.com/Malayalivartha