ദില്ലി സംഘർഷം; പരീക്ഷക്ക് സ്‌കൂളിലേക്ക് പോയ പതിമൂന്നുകാരിയെ കാണ്മാനില്ലെന്ന് പരാതി; അന്വേഷണം ഉർജ്ജിതമാകുന്നു

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വടക്കുകിഴക്കൻ ദില്ലിയിൽ നടന്ന പ്രക്ഷോഭത്തിനിടെ പരീക്ഷ എഴുതാൻ സ്കൂളിൽ പോയ പതിമൂന്നുകാരിയെ കാണാനില്ലെന്ന് പരാതി. രണ്ട് ദിവസം മുമ്പ് ഖജുരി ഖാസ് പ്രദേശത്ത് നിന്നാണ് പെൺകുട്ടിയെ കാണാതായതെന്ന് പൊലീസ്വെളിപ്പെടുത്തുന്നു.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ദില്ലിയിലെ സോണിയ വിഹാറിലാണ് താസിക്കുന്നത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് 4.5 കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക് പോയ കുട്ടി തിരികെ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു.
വൈകുന്നേരം 5.20 ന് മകളെ സ്കൂളിൽ നിന്ന് തിരിച്ചുകൊണ്ട് വരേണ്ടതായിരുന്നു എന്നും എന്നാൽ തങ്ങളുടെ പ്രദേശത്ത് നടന്ന അക്രമത്തിൽ താൻ കുടുങ്ങിപോയി എന്നും അതിനുശേഷം തന്റെ മകളെ കാണാനില്ല എന്നുമാണ് പെൺകുട്ടിയുടെ അച്ഛൻ പരാതിപ്പെടുന്നത് . പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha