ചോരയൊലിച്ച് കിടക്കുന്ന മൂന്നുവയസുകാരിയെ കണ്ട മാതാപിതാക്കൾ അലറി വിളിച്ചു; പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞത് 20-കാരന്‍

രാജ്യം കോവിഡ് 19 പച്ഛാത്തലത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. മഹാവ്യാധിയിൽ നിന്നും മുക്തി നേടാൻ പെടാപാട് പെടുകയാണ് ഈ അവസരത്തിലും രാജ്യത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജസ്ഥാനില്‍ യുവാവ് ബലാത്സംഗത്തിന് ഇരയായത് മൂന്ന് വയസ്സുകാരി.ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
കുട്ടിയുടെ അയല്‍ക്കാരനായ ഇരുപത് വയസ്സുകാരനാണ് പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ക്രൂരമായ ബലാത്സംഗത്തിന് ശേഷം കുട്ടിയെ വീടിനകത്ത് ഉപേക്ഷിച്ചശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. കുട്ടിയെ വീട്ടിലിരുത്തി മാതാപിതാക്കള്‍ കൃഷിസ്ഥലത്തേക്ക് ജോലിക്ക് പോയ സമയത്താണ് രാജ്യത്തെ നടുക്കിയ ക്രൂര പീഡനം നടന്നത്. വീടിനടുത്ത് തന്നെ കുട്ടിയുടെ പിതൃസഹോദരിയും താമസിക്കുന്നുണ്ട്. മാതാപിതാക്കള്‍ ജോലിക്ക് പോകുമ്ബോള്‍ ഇവരാണ് കുട്ടിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇതിനിടെയാണ് അയല്‍വാസിയായ 20 കാരന്‍ കുട്ടിയുടെ വീട്ടിലെത്തിയത്. മൂന്നുവയസ്സുകാരിയെ ഇയാള്‍ കളിപ്പിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയത്.
മാതാപിതാക്കൾ ജോലികഴിഞ്ഞെത്തിയപ്പോൾ ചോരയൊലിച്ച് കിടക്കുന്ന മകളെയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. പോലീസിലും വിവരമറിയിച്ചു. വൈദ്യപരിശോധനയില്‍ കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായാതായി തെളിഞ്ഞു. പ്രതീകായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്.
https://www.facebook.com/Malayalivartha