ലോക്ഡൗണിനിടെ വിശാഖപട്ടണത്തെ വ്യവസായശാലകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാകുന്നു... മരുന്നു കമ്പനിയിൽ വന്‍ പൊട്ടിത്തെറി! പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറിച്ചതോടെ പരിഭ്രാന്തിയോടെ നാട്ടുകാർ...

വിശാഖപട്ടണത്തെ ഒരു മരുന്നു കമ്ബനിയില്‍ വന്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. വിശാഖപട്ടണത്തെ പരവദയിലെ വ്യാപാരമേഖലയിലെ രാംകി ഫാര്‍മസ്യൂട്ടിക്കല്‍സിലാണ് പൊട്ടിത്തെറിയുണ്ടായത്.
കമ്ബനിയിലെ സ്‌റ്റെപ്പ് സോള്‍വന്റ ബോയിലേഴ്‌സ് യൂണിറ്റിലാണ് അപകടം നടന്നത്. പതിനേഴ് തവണ വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികള്‍ പറഞ്ഞു. വന്‍തോതില്‍ തീ ആളിപ്പടരുന്നതിനാല്‍ ഫയര്‍ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താനാകുന്നില്ല.
എത്ര പേര്‍ ഫാക്ടറിക്ക് അകത്തുണ്ട് എന്ന കാര്യത്തിലും അറിവില്ല. മരുന്ന് നിര്‍മാണ വസ്തുക്കള്‍ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.
മെയ് 7ന് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കമ്ബനിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന് മരിച്ചത് 12 പേരാണ്. ലോക്ഡൗണിനിടെ ഇത് നാലാം തവണയാണ് ചെറുതും വലുതുമായി വിശാഖപട്ടണത്തെ വ്യാപാര മേഖലയില്‍ വ്യവസായശാലകളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്.
https://www.facebook.com/Malayalivartha