രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്.... വെറുതേ കളയാന്‍ നേരമില്ല! നിങ്ങളുടെ വീടൊക്കെ നന്നായി പണികഴിച്ചില്ലേ ? നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടോ ? എനിക്ക് തന്നെ വോട്ട് ചെയ്യണം; കുളിച്ചു കൊണ്ടിരുന്ന ആളോട് വോട്ട് ചോദിച്ച് എംഎല്‍എ

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണം തകൃതിയായി നടത്തുകയാണ്. അതിനിടെ പാര്‍ട്ടികളില്‍ നിന്ന് അണികള്‍ കൊഴിഞ്ഞു പോകുന്നതും പാര്‍ട്ടിക്കുള്ളിലെ സൗന്ദര്യ പിണക്കങ്ങളുമൊക്കെ തുടരുന്നുമുണ്ടെന്നതാണ് വാസ്തവം.
രാജ്യമാകെ ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ബിജെപി എംഎല്‍എയുടെ വോട്ട് ചോദിക്കുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കാണ്‍പൂരില്‍ നിന്നുള്ള സുരേന്ദ്ര മൈതാനിയാണ് ഇത്തരത്തില്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വാര്‍ത്തകളിലിടം നേടിയത്.
കുളിച്ചു കൊണ്ടിരുന്നയാളുടെ അടുത്തെത്തി വോട്ട് ചോദിച്ചിരിക്കുകയാണ് സുരേന്ദ്ര. ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലും എംഎല്‍എ പോസ്റ്റ് ചെയ്തു. കുളിച്ചു കൊണ്ടിരുന്ന ഒരാളുടെ അടുത്തെത്തി സുരേന്ദ്ര സുഖമല്ലേ എന്ന് കുശലാന്വേഷണം നടത്തി. പിന്നെ നിങ്ങളുടെ വീടൊക്കെ നന്നായി പണികഴിച്ചില്ലേ? നിങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ഉണ്ടോ? എന്നൊക്കെ ചോദിക്കുന്നു. ദേഹത്താകെ സോപ്പ് തേച്ച് കുളിക്കുകയായിരുന്ന ഗൃഹനാഥന്‍ ഉണ്ട്, ഉണ്ട് എന്ന മറുപടിയും നല്‍കി.
അപ്പോള്‍ മറുപടിയായി തന്നെ വീണ്ടും വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് സുരേന്ദ്ര അഭ്യര്‍ഥിച്ചു. ഏതായാലും സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് ഏഴ് വരെ ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10നാണ് പ്രഖ്യാപിക്കുക. പുറത്തുവന്ന ഏതാണ്ട് എല്ലാ സര്‍വെകളിലും ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ തുടര്‍ഭരണം നേടുമെന്നാണ് പറയപ്പെടുന്നത്.
"
https://www.facebook.com/Malayalivartha