ശാന്തിയില്ലാതെ മണിപ്പൂര്‍ ബീരേന്‍സിംങ് കട്ടക്കലിപ്പില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ബിജെപി അങ്കലാപ്പില്‍.

ഭരണകൂട സ്‌പോണ്‍സേര്‍ഡ് കലാപമായി വിലയിരുത്തപ്പെട്ട മണിപ്പൂര്‍ കലാപത്തിന് യാതൊരു പരിഹാരവും കാണാന്‍ കഴിയാത്ത മുഖ്യമന്ത്രി ബീരേന്‍സിങിനെതിരെ ബിജെപി കേന്ദ്രനേതൃത്വം കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നതായുള്ള സൂചനകളാണ് പുറത്തു വരുന്നത്. ബീരേന്‍സിങിന്റെ രാജി ആവശ്യത്തേക്കാന്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ ബിജെപിയുടെ വഴിക്ക് വരാതെ മാറി നടക്കുന്ന ബീരേന്‍സിങ് ബിജെപി വിടാന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നത് ബിജെപിയേയും വെട്ടിലാക്കിയിരിക്കുകയാണ്.
മണിപ്പൂരിലെ അക്രമത്തെ ചൊല്ലി ഉയര്‍ന്ന രാജി ആവശ്യം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് തള്ളിക്കളഞ്ഞിരിക്കുകയാണ്. സ്ഥാനമൊഴിയുന്ന പ്രശ്‌നമില്ലെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജി വെയ്ക്കൂവെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്.മണിപ്പൂരിലെ ജനങ്ങളാണ് തന്നെ തിരഞ്ഞെടുത്തത്. രാജിവെക്കുന്ന പ്രശ്‌നമില്ല. പക്ഷേ, കേന്ദ്ര നേതൃത്വത്തിനും മണിപ്പൂരിലെ ജനങ്ങള്‍ക്കും ആവശ്യമാണെങ്കില്‍ ഞാന്‍ സ്ഥാനം ഉപേക്ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ് ഞാന്‍. ഇപ്പോള്‍, മണിപ്പൂരില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതുമാണ് പ്രധാന ലക്ഷ്യം. ആരും എന്നോട് രാജിവെക്കാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല', ബിരേന്‍ സിങ് വ്യക്തമാക്കി.
അതേസമയം, കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം 'ഇന്ത്യ' ഇന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. മണിപ്പൂരിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ അഭിസംബോധന ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം മുഖവിലയ്ക്ക് എടുക്കാത്തതാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കാരണം. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുളള പ്രതിപക്ഷ തന്ത്രങ്ങള്‍ രാജ്യസഭയിലും തുടരുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിതെന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.
'മറ്റ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്രം തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നു, എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് യാതൊരു നടപടിയും എടുക്കുന്നില്ല എന്ന സുപ്രീം കോടതിയുടെ വിമര്‍ശനം പ്രതിപക്ഷം ആയുധമായി എടുത്തിരിക്കുകയാണ്.മണിപ്പൂരില്‍ അശാന്തിക്ക് കാരണം അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്ന് കടത്തുകാരാണെന്നും ബിരേന്‍ സിംഗ് കുറ്റപ്പെടുത്തി. 'അനധികൃത കുടിയേറ്റം തടയാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. മണിപ്പൂരില്‍ കുക്കികളും മെയ്തികളും ഉള്‍പ്പെടെ 34 ഗോത്രങ്ങളുണ്ട്. അവര്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ ചിലര്‍ ഒരു റാലിയുടെ പേരില്‍ സംസ്ഥാനം കത്തിച്ചു,' അദ്ദേഹം പറഞ്ഞു. മെയ് മൂന്നിന് നടന്ന ഗോത്രവര്‍ഗ റാലിയെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
'അനധികൃത കുടിയേറ്റക്കാര്‍ക്കായി തിരച്ചില്‍ തുടങ്ങിയതോടെ അക്രമം ആരംഭിച്ചു. തീവ്രവാദികളും മയക്കുമരുന്ന് കടത്തുകാരും ഉള്‍പ്പെടെ പുറത്തുനിന്നുള്ളവരാണ് ഇത് ചെയ്യുന്നത്. മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടും. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സൈന്യവും അതിനായി പ്രവര്‍ത്തിക്കുന്നു. കാര്യങ്ങള്‍ വളരെ വേഗം സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ' അദ്ദേഹം പറഞ്ഞു.6,068 എഫ്‌ഐആറുകളില്‍ ഒരു ബലാത്സംഗക്കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്ന് ബിരേന്‍ സിംഗ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഒരു കാര്‍ സര്‍വീസ് സെന്ററില്‍ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ബലാത്സംഗത്തിനിരയായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി സംസ്ഥാന നേതൃത്വവും പത്തിലധികം എംഎല്‍എമാരും ബീരേന്‍സിങിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങള്‍ തെരുവില്‍ കൊള്ളയും കൊള്ളിവെയ്പും ബലാല്‍സംഗങ്ങളും നടത്തുമ്പോള്‍ ഒന്നും ചെയ്യാനാകാതെ മാറി നിന്ന മുഖ്യമന്ത്രി വേണ്ടയെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. എന്നാല്‍ കേന്ദ്രം മനസുതുറക്കാത്തതിന് പി്ന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് വാദിക്കുന്നവരുമുണ്ട്. ബീരേന്‍ സിങിനെ മാറ്റിയാല്‍ അദ്ദേഹം ബിജെപി വിടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹത്തോടൊപ്പം നിരവധി എംഎല്‍എമാരും നഷ്ടപ്പെടുമെന്നും ബിജെപി വിലയിരുത്തുന്നുണ്ട്. അക്രമങ്ങളില്‍ നടപടി പോലും എടുക്കാതെ ബീരേന്‍ സിങ് മാറി നിന്നതിന് പിന്നിലെ രഹസ്യം പുറത്താകുമെന്നും ബിജെപി ഭയക്കുന്നുണ്ട്. അതു കൊണ് വളരെ ഗൗരവ്വമായ നടപടികളിലേയ്ക് കടക്കാന്‍ സാധ്യതിയില്ലെന്നാണറിയുന്നത്.
https://www.facebook.com/Malayalivartha



























