സംഘര്‍ഷം ഓഴിയാതെ മണിപ്പൂര്‍;മോറെ ജില്ലയിലെ മോറെ ബസാര്‍ പ്രദേശത്ത് കലാപം,ജനങ്ങള്‍ ഭീതിയില്‍ കഴിയുന്നു,സ്ത്രീകള്‍ പുറത്തിറങ്ങാതെ ഭയത്തില്‍,എന്തും സംഭവിക്കാമെന്ന സ്ഥിതി,ഉത്തരം മുട്ടി മോദി സര്‍ക്കാര്‍

കലാപം ഒഴിയാതെ മണിപ്പൂര്‍. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറെ ജില്ലയിലെ മോറെ ബസാര്‍ പ്രദേശത്താണ് കലാപമുണ്ടായത്. ഒരു സംഘം അക്രമികള്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. ശക്തമായ തീപിടുത്തത്തെത്തുടര്‍ന്ന്, അക്രമികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പും ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ സുരക്ഷാ സേന ഉപയോഗിച്ചിരുന്ന രണ്ട് ബസുകള്‍ കാങ്‌പോപി ജില്ലയില്‍ ജനക്കൂട്ടം അഗ്‌നിക്കിരയാക്കിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മോറെ ബസാറിലും ആക്രമണമുണ്ടയതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. രണ്ട് സംഭവങ്ങളിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരില്‍ നിന്ന് ബസുകള്‍ വരുമ്പോള്‍ സപോര്‍മേനയിലാണ് ആക്രമണം നടന്നത്. മണിപ്പൂര്‍ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ബസുകള്‍ സപോര്‍മേനയില്‍ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി, മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ഇതിനിടയില്‍ ചിലര്‍ ബസുകള്‍ കത്തിക്കുകയുമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ കോണ്‍ഗ്രസ്.
പ്രതിപക്ഷവും ഭരണപക്ഷവും മണിപ്പൂരിനെ ആയുധമാക്കി ഏറ്റുമുട്ടുകയാണ്. പ്രതിപക്ഷ ഐക്യത്തിന്റെ പേരായ 'ഇന്ത്യ' ഭീകര സംഘടനകളുടെ പേരിലും ഉണ്ടെന്ന് പ്രധാനമന്ത്രി പരിഹസിച്ചപ്പോള്‍, ഞങ്ങള്‍ ഇന്ത്യയാണെന്നും മണിപ്പൂരിനെ വീണ്ടെടുക്കുമെന്നും രാഹുല്‍ തിരിച്ചടിച്ചു. ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
പ്രതിപക്ഷത്തിന് ദിശാബോധമില്ലെന്ന് മോദി തുറന്നടിച്ചു. ഇന്ത്യ എന്ന പേര് ഉപയോഗിച്ചതുകൊണ്ടുമാത്രം അര്‍ത്ഥമില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിവ വിദേശികള്‍ രൂപീകരിച്ചതാണ്. ഇന്ത്യന്‍ മുജാഹിദ്ദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലും ഇന്ത്യയുണ്ട്.രാജ്യത്തിന്റെ പേര് ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മോദി വാദിച്ചു. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കാം. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിനെ വീണ്ടെടുക്കാനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാനും ഞങ്ങളുണ്ട്. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും തിരികെ നല്‍കും. മണിപ്പൂരില്‍ ഇന്ത്യയെ വീണ്ടെടുക്കുമെന്ന് രാഹുല്‍ മറുപടി കൊടുത്തു.
മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റ്
# മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു.സമൂഹ മാദ്ധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റിനുമുള്ള വിലക്ക് തുടരും.
# രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ടമാനഭംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 14 പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.
ഇതിനിടെ മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് അയല്‍ സംസ്ഥാനമായ മിസോറാമില്‍ ആയിരക്കണക്കിന് പേര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ മിസോറാം മുഖ്യമന്ത്രി സോറം തന്‍ഗയും മറ്റു മന്ത്രിമാരും പങ്കെടുത്തു. മണിപ്പൂര്‍ കലാപത്തില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുകയാണ് മോദി സര്‍ക്കാര്‍. അമേരിക്കയും പ്രതികരിച്ച് രംഗത്ത് വന്നതോടെ അന്താരാഷ്ട്ര തലത്തില്‍ വിഷയം ചര്‍ച്ചയായ് കഴിഞ്ഞു.
https://www.facebook.com/Malayalivartha



























